National News

അന്താരാഷ്ട്ര സംഗീത കോളേജിന് ലതാ മങ്കേഷ്‌കറിന്റെ പേര് നല്‍കാന്‍ മഹാരാഷ്ട്ര മന്ത്രിസഭാ തീരുമാനം

  • 11th February 2022
  • 0 Comments

മുംബൈയിലെ അന്താരാഷ്ട്ര സംഗീത കോളേജിന് അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന്റെ പേര് നല്‍കാന്‍ മഹാരാഷ്ട്ര മന്ത്രിസഭാ തീരുമാനിച്ചതായി മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സാവന്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുംബൈ യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിക്കുന്ന കോളേജിന് ഭാരത് രത്‌ന ലതാ ദീനാനാഥ് മങ്കേഷ്‌കര്‍ ഇന്റര്‍ നാഷ്ണല്‍ മ്യൂസിക് കോളേജ് എന്നായിരിക്കും പേര് നല്‍കുക. അതിനിടെ ലതാ മങ്കേഷ്‌കറിന്റെ ജന്മ സ്ഥലമായ ഇന്‍ഡോറില്‍ സംഗീത സ്‌കൂള്‍, മ്യൂസിയം, സംഗീത അക്കാദമി എന്നിവ സ്ഥാപിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം […]

Kerala News

ലതാമങ്കേഷ്‌കറിന്റെ നിര്യാണത്തില്‍ പ്രമുഖർ അനുശോചിച്ചു

  • 6th February 2022
  • 0 Comments

സ്വരമാധുരി കൊണ്ട് ജനമനസ്സുകള്‍ കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കറിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. സംഗീത ലോകത്ത് ഇതിഹാസം തീര്‍ത്ത അതുല്യ പ്രതിഭയായിരുന്നു ലതാമങ്കേഷ്‌കര്‍.മാസ്മരിക ശബ്ദം കൊണ്ട് തലമുറകളെ ആനന്ദിപ്പിച്ചു. ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ഏഴുപതിറ്റാണ്ട് ലതാമങ്കേഷ്‌റിന്റെ ശബ്ദം ഹൃദയത്തിലേറ്റിയ വലിയ ആസ്വാദക വൃന്ദം തന്നെ ഉണ്ടായിരുന്നു. ലതാമങ്കേഷ്‌റിന്റെ ഒട്ടനവധി ഗാനങ്ങള്‍ മലായളക്കരയും നെഞ്ചേറ്റിയിട്ടുണ്ട്. ലതാമങ്കേഷ്‌കറിന്റെ വേര്‍പാട് ഇന്ത്യന്‍ സംഗീത ലോകത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് സുധാകരന്‍ പറഞ്ഞു ആയിരക്കണക്കിന് ഗാനങ്ങളിലൂടെ ജനമനസ്സ് കീഴടക്കിയ ഇന്ത്യയുടെ […]

Kerala News

ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

  • 6th February 2022
  • 0 Comments

പകരം വെക്കാനില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്കർ എന്ന് ഇന്ത്യയുടെ വാനമ്പാടിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്കർക്കുള്ളത്. ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കാൻ അവർക്കായി. മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ […]

Entertainment News

ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യ നില വീണ്ടും വഷളായി;വെന്റിലേറ്ററിലേക്ക് മാറ്റി

  • 5th February 2022
  • 0 Comments

മുതിര്‍ന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യ നില ഗുരുതരം. ലതാ മങ്കേഷ്‌കറിനെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി. ജനുവരി 8നാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ പ്രതീത് സമാധാനിയാണ് ലതാ മങ്കേഷ്‌കറിനെ വെന്റിലേറ്ററിലേക്ക് മാറ്റിയ വിവരം പുറത്തുവിട്ടത്. ‘ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യ നില ഗുരുതരമാണ്. അതിനാല്‍ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവില്‍ ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ലതാ ജി’ ഡോ. പ്രതീത് അറിയിച്ചു.കുറച്ച് ദിവസം മുമ്പാണ് ആരോഗ്യ നില […]

Entertainment News

ഗായിക ലത മങ്കേഷ്‌കറിന് കോവിഡ്; ഐസിയുവില്‍ പ്രവേശിപ്പിച്ചു

  • 11th January 2022
  • 0 Comments

പ്രശസ്ത ഗായിക ലതാമങ്കേഷ്‌കറിന് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ക്ക് 92 വയസ്സുണ്ട്. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019 നവംബറില്‍ ലത മങ്കേഷ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇതിഹാസ ഗായികയുടെ 92-ാം ജന്മദിനം ആഘോഷിച്ചത്.

error: Protected Content !!