ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല്‍… വൈറലായി മോഹന്‍ലാലിന്റെ ‘ചക്ക ചിത്രം
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ ചക്ക ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല്‍ അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങള്‍ കൂട്ടിചേര്‍ത്ത് ലാലേട്ടന്റെ ചിത്രം തയ്യാറാക്കിയത്. പശ്ചാത്തലത്തില്‍ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും. ഒരുക്കിയതാകട്ടെ ഡാവിഞ്ചി സുരേഷും. മേയ് 21ന് അറുപത്തഞ്ച് വയസ് തികയുന്ന മലയാളത്തിന്റെ സ്വന്തം മോഹലാലിന്റെ ചിത്രം ചെയ്തിരിക്കുന്നത് അറുപത്തിയഞ്ച് ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിന് നടുവിലും. തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗീസ് തരകന്റെ ആയുര്‍ ജാക്ക് ഫാമിലാണ് […]








