News

ലഹരിമരുന്ന് കേസിൽ കന്നഡ നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും

  • 3rd September 2020
  • 0 Comments

ബെംഗളൂരു: ലഹരിമരുന്ന് വിവാദത്തെ തുടർന്ന് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കന്നഡ നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. സെലിബ്രിറ്റികൾ ലഹരി മരുന്ന് ഉപയോഗിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് നടപടി. ദ്വിവേദിയ്ക്ക് പുറമെ സർക്കാർ ജീവനക്കാരനായ സുഹൃത്ത് രവിശങ്കറിനും ചോദ്യം ചെയ്യലിനായി ചാമരാജ്‌പേട്ടിലെ സിസിബി ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിട്ടുണ്ടെന്ന് ജോയിന്റ് പൊലീസ് കമ്മിഷണർ സന്ദീപ് പാട്ടീൽ (ക്രൈം) പറഞ്ഞു. ഇവർ നേരത്തെ ചില പാർട്ടികളിൽ പങ്കെടുക്കവെ വീര്യം കൂടിയ ലഹരികൾ ഉപയോഗിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്

Local

ലഹരിയെ തൂത്തെറിയൂ യുവത്വത്തെ രക്ഷിക്കൂ; ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

  • 17th February 2020
  • 0 Comments

കുന്നമംഗലം : സംഗമം പലിശ രഹിത അയല്‍കൂട്ടായ്മ 16 ഉം 29 ചേര്‍ന്ന് സംഘടിപ്പിച്ച ലഹരി സുരക്ഷ ബോധവല്‍കരണ ക്ലാസ്സ് സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ഇ.പി.ഉമര്‍ ഉദ്ഘാടനം ചെയ്തു. എ.കെ. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് വകുപ്പില്‍ നിന്ന് ഷഫീഖ് അലി, അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ശിവദാസന്റെ നേതൃത്വത്തിലുള്ള നാടന്‍ പാട്ട് സംഘവും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മുനീര്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയത്തില്‍ ക്ലാസും എടുത്തു. യൂസുഫ് പാറ്റേണ്‍, ത്വാഹിറ പട്ടോത്ത്, ലത്തീഫ് പടാളിയില്‍, […]

Local

ലഹരിക്കെതിരെ ബോധവത്ക്കരണം വിപുലമാക്കി വിമുക്തി

  • 21st December 2019
  • 0 Comments

വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹ മനസുണര്‍ത്താന്‍ ബോധവത്ക്കരണം ശക്തമാക്കി വിമുക്തി. ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളില്‍ ജനുവരി 1 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ എല്ലാ റസിഡന്‍സ് അസോസിയേഷനും ഉള്‍പ്പെടുന്ന രീതിയില്‍ ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തും. ലഹരി വിരുദ്ധ സന്ദേശം എല്ലാ കുടുംബങ്ങളും സ്വയം ഏറ്റെടുക്കുന്ന മാതൃക സൃഷ്ടിക്കുക എന്നതാണ് റസിഡന്‍സ് അസോസിയേഷനുകളുടെ ദൗത്യം. ട്രേഡ് യൂണിയനുകളില്‍ ഓരോ യൂണിറ്റുകളും മുന്‍കൈയെടുത്ത് പ്രാദേശിക തലത്തില്‍ അവരുടെ കുടുംബാംഗങ്ങളുടെ സാനിധ്യം കൂടി ഉറപ്പു വരുത്തുന്ന രീതിയില്‍ ലഹരി വിരുദ്ധ […]

Local

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

  • 30th September 2019
  • 0 Comments

മുക്കം: എടലമ്പാട്ട് വെളിച്ചം വാട്‌സാപ്പ് കൂട്ടായ്മ ആനയാംകുന്ന് വി.എം.എച്ച്.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റുമായി സഹകരിച്ചു കൊണ്ട് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്‌സൈസ് ഇന്‍സ്‌പെകടര്‍ എം.കെ.ഗിരീഷ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അദ്ധേഹം വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ പി.പി.ശിഹാബുദ്ധീന്‍ അധ്യക്ഷനായി. കമ്യൂണിറ്റി പോലീസ് ഓഫീസര്‍ ഇസ്ഹാഖ് കാരശ്ശേരി, പി.എം.പ്രിന്‍സാര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ എം.എ.എം.ഒ.കോളേജ്), മുക്കം പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ടി.ലീന, […]

Local

ലഹരി വിരുദ്ധ ക്യാമ്പയ്‌നുമായി ഡിവൈഎഫ്‌ഐ

കൊടുവള്ളി :ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ‘ലഹരി ഉപേക്ഷിക്കൂ, മനുഷ്യനാകൂ’ എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാംപയിന്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊടുവള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അങ്ങാടിയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ലഹരി ഉപയോഗത്തിനും വര്‍ധനവിനുമെതിരെ ഡിവൈഎഫ്‌ഐ മേഖലാ തലത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ജനകീയ ജാഗ്രതാ സമിതികള്‍ രുപീകരിച്ച് വരുകയാണ്. ബിജുലാല്‍ ,ഹക്കീം വെണ്ണക്കാട്, മിഥുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Local

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

മടവൂര്‍ : ആരാമ്പ്രം ജി.എം.യു പി സ്‌കൂള്‍ ജെആര്‍സി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനാചരണവും റാലിയും സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ ശ്രീ.മോഹന്‍ദാസ് വി.കെ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് സജീവന്‍ .പി കെ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ചടങ്ങില്‍ ഹരിദാസന്‍.പി.കെ ,ജയപ്രകാശ് .പി, റിജേഷ്. എന്‍, ജെആര്‍സി കണ്‍വീനര്‍മാരായ സുമ .കെ, വി.ടിഹഫ്‌സ, എന്നിവര്‍ സംസാരിച്ചു. ഉഷ .പി, റഹിയ.കെ, പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി

error: Protected Content !!