കെ വി വിജയദാസ് എം എല്‍ എയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; പൊതുദര്‍ശനത്തിനു ശേഷം 11 മണിക്ക് സംസ്‌കാരം
കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുന്നു കെ.വി.വിജയദാസെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായ ജനകീയ അംഗീകാരം കെ.വി.വിജയദാസിന് ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ഷകരുടെ മനസു കണ്ടറിഞ്ഞ ജനപ്രതിനിധിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അനുസ്മരണം. വിവിധ പാര്‍ട്ടികളുടെ നിയമസഭാ കക്ഷി നേതാക്കളും കെ.വി.വിജയദാസിനെ അനുസ്മരിച്ചു. കെ വി വിജയദാസിന്റെ മൃതദേഹം പാലക്കാട് എലപ്പുള്ളിയിലെ വീട്ടില്‍ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തുന്നുണ്ട്. […]