കുറ്റിക്കാട്ടൂരിൽ 15കാരിയെ പീഡിപ്പിച്ച യുവാവിനെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി;നില ഗുരുതരം ,പോക്‌സോ കേസ്
കുറ്റിക്കാട്ടൂരിൽ 15 കാരിയെ പീഡിപ്പിച്ച യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റിൽ.മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇയാൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു. വീട്ടിൽ കയറി മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ ബന്ധുക്കളടക്കം നാല് പേർ ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. ഇവർ യുവാവിനെ ഒരു കുന്നിന് മുകളിലായിരുന്നു തടവിൽ വെച്ചത്. ഈ കുന്ന് വളഞ്ഞ് പൊലീസ് സംഘം യുവാവിനെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയതിനും […]