കുട്ടനാട്ടില്‍ ഹൗസ് ബോട്ട് മുങ്ങി, ജീവനക്കാരന് ദാരുണാന്ത്യം
കുട്ടനാട്ടില്‍ ഹൗസ് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ബോട്ടിലെ ജീവനക്കാരനായ പള്ളാതുരുത്തി വാളാട്ടുതറ പ്രസന്നനാണ് മരിച്ചത്. രാവിലെ പത്തരയക്ക് കന്നിട്ട ജെട്ടിക്ക് സമീപമാണ് സംഭവം. ഇന്നലെ രാത്രി തമിഴ്‌നാട് സ്വദേശികളുമായി യാത്ര പോയ കാര്‍ത്തിക എന്ന ബോട്ട് പുലര്‍ച്ചെ നാലരക്ക് അതിഥികളെ തീരത്ത് ഇറക്കിയിരുന്നു. തൊട്ടുപിന്നാലെ ബോട്ട് മുങ്ങി. പിന്നീട് രാവിലെ പത്തരയോടെ സഹായിയായ പ്രസന്നനെ ഇവരുടെ ലഗേജ് എടുക്കാന്‍ ബോട്ടിലേക്ക് കയറ്റി. ഈ സമയം ബോട്ടിന്റെ ഒരുചെറിയ ഭാഗം മാത്രമേ പുറത്ത് കാണാനുണ്ടായിരുന്നുള്ളൂ. പ്രസന്നന്‍ കയറിയതോടെ […]



