പോലീസിന്റെ മർദ്ദനം: കുന്ദമംഗലത്ത് യൂത്ത് ലീഗിന്റെയും, എം.എസ്.എഫ് ന്റെയും പ്രതിഷേധം
കുന്ദമംഗലം: മന്ത്രി ജലീലിന്റെ രാജി ആവിശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ എം എസ് എഫ് നേതാക്കളെ യാതൊരു പ്രകോപനങ്ങളും ഇല്ലാതെ അധിക്രൂരമായി പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീംയൂത്ത്ലീഗിന്റെയും, എംഎസ്എഫ് ന്റെയും നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി. സിദ്ധീഖ് തെക്കയിൽ,കെകെ ഷമീൽ, അജാസ് പിലാശ്ശേരി,ഒ സലീം,അഡ്വ.ടിപി ജുനൈദ്, എംവി ബൈജു,ജികെ ഉബൈദ്,സിറാജ് എപി, എൻഎം യൂസുഫ്,അൻഫാസ് കാരന്തൂർ,റിഷാദ് കുന്ദമംഗലം,മിറാസ് മുറിയനാൽ, താജുദ്ധീൻ എകെ,സനൂഫ് ചാത്തൻകാവ്,ഫൈറൂസ്,അമീൻ കുന്ദമംഗലം, ആഷിഖ് കാരന്തുർ എന്നിവർ നേതൃത്വം നൽകി