Local

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: കുന്ദമംഗലം മണ്ഡലത്തില്‍ 16 റോഡുകള്‍ക്ക് പുതുക്കിയ ഭരണാനുമതി

കുന്ദമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 16 റോഡുകള്‍ക്ക് 3.75 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കൊട്ടാരത്തില്‍ മാമ്പറ്റമ്മല്‍ റോഡ് -16 ലക്ഷം, പൂതംകുഴി കുഴിമ്പാട്ടില്‍ ചോലക്കമീത്തല്‍ റോഡ് -25 ലക്ഷം, ചൂലാംവയല്‍ അക്കനാടൻകുഴി റോഡ് -30 ലക്ഷം. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ത്രിവേണി എളാംകുന്നുമ്മല്‍ റോഡ് -15 ലക്ഷം, കൊന്നരയില്‍താഴം പാറക്കണ്ടി റോഡ് – 25 ലക്ഷം, കല്ലില്‍പുറം നാരകശ്ശേരി റോഡ് – […]

Local

കുന്ദമംഗലത്ത് ഭ്രാന്തന്‍ നായ; നാട്ടുകാര്‍ തല്ലിക്കൊന്നു

  • 20th February 2020
  • 0 Comments

കുന്ദമംഗലത്ത് ഭീതി പടര്‍ത്തി മൂന്നുപേരെ കടിച്ച ഭ്രാന്തന്‍ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കോടതി പോലീസ് സ്റ്റഷന്റെ അടുത്തേക്ക് കയറിയ നായ പോലീസുകാരെ കടിക്കാന്‍ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പുറത്തേക്കാടിയ നായ കുന്ദമംഗലത്തെ ലോട്ടറി വില്‍പ്പനക്കാരനെ കടിച്ചു, തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെയും മറ്റൊരാളെയും കടിച്ചു. ശേഷം നായയെ പിന്‍തുടര്‍ന്ന ഗുഡ്‌സ് ഓട്ടോ തൊഴിലാളികളും നാട്ടുകാരും മുക്കം റോഡില്‍വെച്ച് തല്ലിക്കൊല്ലുകയായിരുന്നു. കടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

News

മിഠായി കഴിച്ചാല്‍ മന്ദിപ്പ്; മിഠായി ഫുഡ് ആന്‍ഡ് സെയ്ഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് പരിശോദനക്കയച്ചു

കുന്ദമംഗലം; സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്കായി വില്‍ക്കുന്ന മിഠായി കഴിച്ചാല്‍ കുട്ടികളില്‍ മന്ദിപ്പുണ്ടാവുന്നതായി ബന്ധപ്പെട്ടുള്ള പരാതിയില്‍ മിഠായിയുടെ സാമ്പിള്‍ ഫുഡ് ആന്റ് സെയ്ഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധനക്കയച്ചു. പരിശോദന ഫലം വന്നതിന് ശേഷം മറ്റു നടപടികള്‍ സ്വീകരിക്കും. കുന്ദമംഗലത്തെ ഒരു വിദ്യാര്‍ത്ഥി വീട്ടില്‍ മിഠായി കഴിച്ചതിന് ശേഷം മന്ദിപ്പ് അനുഭവപ്പെട്ടത് രക്ഷിതാവിനോട് പറഞ്ഞതോടെയാണ് വിഷയം പുറത്ത് വരുന്നത്. കുട്ടികളെ ആകര്‍ഷിക്കാന്‍ ടൈം ബോംബ് എന്ന പേരില്‍ കടകളില്‍ വിതരണം ചെയ്യുന്ന മിഠായി ഒരു തവണ കഴിച്ചാല്‍ പിന്നീട് കുട്ടികള്‍ കഴിക്കാന്‍ […]

error: Protected Content !!