ഓണ്‍ലൈന്‍ പഠനത്തിന് വായനശാലകളില്‍ സൗകര്യമേര്‍പ്പെടുത്തും പി.ടി.എ റഹീം എം.എല്‍.എ
കുന്ദമംഗലം : കോവിഡ് 19 പശ്ചാതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി വായനശാലകളുമായി സഹകരിച്ച് സൗകര്യമേര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഇതിനായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടി നവോദയ വായനശാല, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കെ.സി പ്രഭാകരന്‍ ഗ്രന്ഥശാല, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മണക്കടവ് ആത്മബോധോദയം വായനശാല എന്നിവിടങ്ങളില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പെരുമണ്‍പുറ ഗ്രാമീണ വായനശാല, പെരുമണ്ണ ഗ്രാമീണ വായനശാല, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണിപറമ്പ ഗ്രാമീണ വായനശാല, പെരുവയല്‍ […]