കുമ്മങ്ങോട്ട് ഗോപാലൻ നിര്യാതനായി
കുന്ദമംഗലം : പടനിലം കുമ്മങ്ങോട്ട് ഗോപാലൻ ( 79) നിര്യാതനായി. ഭാര്യ: സുമതി, മക്കൾ: വത്സല, സരസു, സുരേഷ്, ബിജു, മരുമക്കൾ : വേലായുധൻ , മോഹനൻ ,രശ്നി, സതീശൻ. സംസ്കാരം വൈകിട്ട് 7 മണി വീട്ടുവളപ്പിൽ
കുന്ദമംഗലം : പടനിലം കുമ്മങ്ങോട്ട് ഗോപാലൻ ( 79) നിര്യാതനായി. ഭാര്യ: സുമതി, മക്കൾ: വത്സല, സരസു, സുരേഷ്, ബിജു, മരുമക്കൾ : വേലായുധൻ , മോഹനൻ ,രശ്നി, സതീശൻ. സംസ്കാരം വൈകിട്ട് 7 മണി വീട്ടുവളപ്പിൽ
ശുചിത്വ മാലിന്യ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനുള്ള അവാര്‍ഡ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായിഹരിത കര്‍മ്മസേനക്ക് രൂപം നല്‍കിയശേഷം വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കുകയും എല്ലാ വീടുകളിലും യൂസര്‍ കാര്‍ഡ് വിതരണം ചെയ്തുമാണ് 23 വാര്‍ഡുകളിലും മാലിന്യശേഖരണം ആരംഭിച്ചത്. ഒരു വാര്‍ഡില്‍ രണ്ട് വളണ്ടിയര്‍മാര്‍ എന്ന നിലയില്‍ ഈ പ്രവര്‍ത്തനം നടന്നു വരികയാണ്. ജില്ലയില്‍ വളരെ പിന്നിലായിരുന്ന അവസ്ഥയില്‍ നിന്ന് ഹരിത കര്‍മ്മസേനയുടെ രൂപീകരണ ശേഷം മികച്ച […]
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യമേള വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ കുന്ദമംഗലം നിയോജകമണ്ഡലം എം എല്‍ എ അഡ്വ പി ടി എ റഹീം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് […]
ഡോക്ടേര്‍സ് ദിനത്തോടനുബന്ധിച്ച് ആരാമ്പ്രവും പരിസര പ്രദേശങ്ങളിലുമായുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായ യൂനാനി ഡോക്ടര്‍ ബുഷൈറ.ബി.പിയെ ആരാമ്പ്രം ജി.എം.യു.പി എസ് ‘ഗുല്‍ഷന്‍ ‘ ഉര്‍ദു ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ജയപ്രകാശ് പറക്കുന്നത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രധാനാധ്യാപകന്‍ സുരേഷ് ബാബു.പി കെ ഉപഹാരം സമര്‍പ്പിച്ചു. സ്ഥലം മാറിപ്പോകുന്ന പ്രധാനാധ്യാപകന്‍ സുരേഷ് ബാബുസാറിനുള്ള ഉര്‍ദു ക്ലബിന്റെ ഉപഹാരം അധ്യക്ഷന്‍ ഹരിദാസന്‍ പി.കെ സമര്‍പ്പിച്ചു. അധ്യാപകരായ ഷീജ കെ.ജി, റിജേഷ് എന്‍ എന്നിവര്‍ ആശംസയും, ബുഷൈറ ഡോക്ടര്‍ മറുപടിയും, ഉര്‍ദു ക്ലബ് […]
കുന്ദമംഗലം: കുന്ദമംഗലം ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ 27-ന് ചൊവ്വാഴ്ച്ച രാവിലെ10.30 മുതൽ ഉച്ചക്ക് 12.45 വരെ ചൂലാം വയൽ UP സ്കൂളിൽ വെച്ച് കോവിഡ് ടെസ്റ്റ് നടത്തുന്നു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ കോവിഡ് ലക്ഷണമുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ രോഗമുണ്ടെന്ന് സംശയിക്കുന്നവർക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതാത് വാർഡിലെ മെമ്പർമാർ മുഖേന പേര് റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പരിശോധന ഉണ്ടായിരിക്കുകയുള്ളു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലുള്ളവരെ മാത്രമേ ക്യാമ്പിലേക്ക് ശുപാർശ ചെയ്യാവൂ എന്ന് പ്രത്യേകം […]
കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനും ടൗണ്‍ സര്‍വ്വയലന്‍സ് സിസ്റ്റം സ്ഥാപിക്കാന്‍ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 63.5 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡില്‍ ആഭ്യന്തര വകുപ്പിന്‍റെ കൈവശത്തിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചു വരുന്ന മോഡല്‍ പോലീസ് സ്റ്റേഷനിലാണ് സര്‍വ്വയലന്‍സ് സിസ്റ്റത്തിന്‍റെ കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ട്രാഫിക് തടസങ്ങള്‍ പരിഹരിക്കുന്നതിനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യഥാസമയം […]
കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കാരന്തൂർ എ എം എൽ .പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ആന്റിജൻ പരിശോധനയിൽ 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരും 9 പേർ തൊട്ടടുത്തുള്ള ഗ്രാമപഞ്ചായത്തിന് കീഴിലുള്ളവരുമാണ്. കോഴിക്കോട് കോർപറേഷനിലും,ചാത്തമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലുമായി 2 പേർക്കും, കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ 3 പേർക്കും , ഓമശ്ശേരി ഗ്രാമപഞ്ചായത്തിലും, കൊടുവള്ളി മുനിസിപ്പാലിറ്റിയിലുമായി ഓരോരുത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലെ 4 പൊയ്യ, […]
കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഗ്രാമ-ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നാലാം ദിവസത്തെ നറുക്കെടുപ്പ്. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡുകൾ സംവരണം ഉള്ളവയും ജനറൽ സീറ്റുകളും കാണാം വനിതാ വാർഡുകൾ 6 ചൂലാം വയൽ, 5 നൊച്ചിപൊയിൽ (വനിതാ എസ് സി ), 1 പതിമംഗലം, 2 പടനിലം, 10 ചെത്തുക്കടവ്, 11 കുരിക്കത്തുർ, 14 കുന്ദമംഗലം, 15 ചേരിഞ്ചാൽ, 17 പൈങ്ങോട്ടുപുറം വെസ്റ്റ്, 19 കാരന്തുർ, 20 കാരന്തുർ […]
കുന്ദമംഗലം: ആംബുലൻസിൽ ബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചത് സർക്കാരിൻ്റെ വീഴ്ചയാണെന്നും സ്ത്രീ സുരക്ഷയിൽ സർക്കാർ പരാജയപ്പെട്ടെന്നും ആരോപിച്ച് വിമൻ ജസ്റ്റിസ് കുന്ദമംഗലത്ത് പ്രതിഷേധ പെൺകൂട്ടം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് സലീന പുല്ലൂരാംപാറ ഉദ്ഘാടനം ചെയ്തു. സ്ത്രീ പീഢകരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിൻ്റെതെന്നും ഇരക്ക് മാനസിക പിന്തുണ നൽകാത്ത ശിശുക്ഷേമ വകുപ്പു മന്ത്രി ഷൈലജ ടീച്ചർ രാജിവെക്കണമെന്നും അവർ പറഞ്ഞു. ജില്ലാ കമ്മറ്റിയംഗം തൗഹീദ അൻവർ അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മറ്റിയംഗം മുബീനാ വാവാട്, സിൻസിലി വെള്ളിപറമ്പ്, ബുഷ്റ അനീസ് […]
കുന്ദമംഗലം : കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നും ആരോഗ്യ മന്ത്രി വിഷയത്തിൽ ഇടപെടണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് ആവശ്യപ്പെട്ടു. കുടുംബാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് പ്രസവ വാർഡ് ഉൾപ്പെടെ കിടത്തി ചികിത്സാ സൗകര്യത്തോടെ പ്രവർത്തിച്ചിരുന്ന ആശുപത്രിയാണിത്. കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് രണ്ട് പതിറ്റാണ്ടായി പല ജനകീയ കൂട്ടായ്മകളും ഇവിടെ സമരപാതയിലാണ്. എന്നാൽ നിഷേധാത്മക […]