കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം ലീഗ് സായാഹ്ന ധർണ നടത്തി
കുന്ദമംഗലം: കേന്ദ്രത്തിലെ മോദി സർക്കാറും കേരളത്തിലെ പിണറായി സർക്കാറും അടിസ്ഥാന ജനവിഭാഗങ്ങളെ കൂടുതൽ കൂടുതൽ പാർശ്വവൽക്കരിക്കുന്ന സമീപനങ്ങളാണ് അവരുടെ നയങ്ങളിലൂടെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മുൻ എംഎൽഎ യുസി രാമൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും മുസ്ലിം ലീഗ് കുന്നമംഗലത്ത് നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഴികക്ക് നാൽപത് വട്ടം രാജ്യസ്നേഹവും ദേശസ്നേഹവും പറയുന്ന നരേന്ദ്രമോഡിയും കൂട്ടരും രാജ്യത്തെ കർഷകരെ ആകെ കുത്തകങ്ങൾക്ക് മുന്നിൽ ഒറ്റുകൊടുത്തിരിക്കുകയാണെന്നും യുസി […]