kerala Kerala Local

കുന്ദമംഗലം ഏരിയ റസിഡന്‍സ് കോഡിനേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 20th August 2024
  • 0 Comments

കുന്ദമംഗലം റസിഡന്‍സ് കോഡിനേഷന്‍ ഏരിയ കമ്മറ്റി ജനറല്‍ ബോഡി യോഗും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍ സച്ചിത് ഉദ്ഘാടനം ചെയ്തു. പി രാജന്‍ അധ്യക്ഷത വഹിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ വിപിന്‍, പി എം മഹേന്ദ്രന്‍, , പി കൃഷ്ണകുമാര്‍, കെ സഹദേവന്‍ നായര്‍, എന്നിവര്‍ പ്രസംഗിച്ചു. കെ പി ഫൈസല്‍ സ്വാഗതവും, കെ സുലൈമാന്‍ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി പി രാജന്‍ (പ്രസിഡണ്ട്) കെ രാജന്‍, കെ സരിത […]

Local

കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

  • 20th August 2024
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാ-സാഹിത്യ വേദി ഉദ്ഘാടനം സാഹിത്യകാരനും ബഷീര്‍ പുരസ്‌കാര ജേതാവുമായ ദേവേശന്‍ പേരൂര്‍ നിര്‍വഹിച്ചു. സമിതിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. അധ്യാപകനും നാടകകൃത്തുമായ വിനോദ് പാലങ്ങാട് ഉപജില്ല കണ്‍വീനര്‍മാര്‍ക്കുള്ള ശില്പശാല നയിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജീവ് കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍,വിദ്യാരംഗം ഉപജില്ല കോഡിനേറ്റര്‍ അനുശ്രീ, എച്ച് എം ഫോറം കണ്‍വീനര്‍ യൂസഫ് സിദ്ദിഖ്, കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി ഹെഡ്മാസ്റ്റര്‍ പ്രവീണ്‍, ആരിഫ് എ , ഷാജിമോന്‍ […]

Local

ഹനിയ്യയുടെ രക്തസാക്ഷിത്വം ഫലസ്തീന്‍ വിമോചനപോരാട്ടങ്ങള്‍ക്ക് പുതുജീവന്‍ നല്‍കും; സി.ടി. സുഹൈബ്

  • 12th August 2024
  • 0 Comments

കോഴിക്കോട്: ഫലസ്തീന്‍ വിമോചനപോരാട്ടങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്ന ചരിത്ര സംഭവമാണ് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ രക്തസാക്ഷിത്വമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. ജന്മനാടിന്റെ വിമോചനം സ്വപ്നം കണ്ടു പോരാട്ടവീഥിയില്‍ സജീവമായവരാണ് ഫലസ്തീന്‍ വിമോചനപോരാളികളും അവരുടെ നേതൃത്വവും. നേതാക്കളുടെ രക്തസാക്ഷിത്വങ്ങള്‍ എക്കാലത്തും ഫലസ്തീന്‍ പോരാട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജ് കനിവ് ഓഡിറ്റോറിയത്തില്‍ നടന്ന സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന സെക്രട്ടറിമാരായ […]

Local

കല്‍പള്ളിക്കടവ് ട്രാന്‍സ്‌ഫോമര്‍ പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു

  • 6th August 2024
  • 0 Comments

സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ കെഎസ്ഇബി ‘ദ്യുതി, പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പള്ളിക്കടവില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോമര്‍ പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയന്‍ അധ്യക്ഷത വഹിച്ചു. കല്‍പള്ളിക്കടവ് മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന പ്രദേശവാസികളുടെ ഏറെ നാളായുള്ള ആവശ്യത്തിനാണ് നവകേരള സദസ്സില്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചതിലൂടെ പരിഹാരമായത്. 300 മീറ്റര്‍ എച്ച്.ടി കേബിള്‍ വലിച്ച് സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന്റെ ശേഷി 100 കെ.വി ആണ്. പ്രദേശത്ത് ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുക എന്ന […]

Local

കബീര്‍ കള്ളന്‍ തോടിന് സ്‌നേഹക്കൂട് സ്വീകരണം സംഘടിപ്പിച്ചു

  • 28th July 2024
  • 0 Comments

കെട്ടാങ്ങല്‍ : കേരള വനം വകുപ്പിന്റെ സര്‍പ്പമിത്ര അവാര്‍ഡ് ജേതാവായ കബീര്‍ കള്ളന്‍ തോടിന് സ്‌നേഹക്കൂട് സ്വീകരണം സംഘടിപ്പിച്ചു. ചടങ്ങില്‍ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍, പൂര്‍വ്വ അധ്യാപകന്‍ സുബ്രഹ്‌മണ്യന്‍ മാസ്റ്റര്‍ എന്നിവര്‍ ഉപഹാരം അര്‍പ്പിച്ചു. ചടങ്ങില്‍ വനം വകുപ്പ് സ്റ്റേഷന്‍ ഓഫീസര്‍ അഷ്‌റഫ്, വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് മുനീര്‍, മറ്റ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സ്‌നേഹക്കൂട് പ്രസിഡന്റ് ലിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌നേഹക്കൂട് സെക്രട്ടറി സീമ സ്വാഗതവും […]

kerala Kerala Local

കുന്ദമംഗലം യൂണിറ്റ് വനിതാ വിങ് പുന:സംഘടിപ്പിച്ചു

  • 24th July 2024
  • 0 Comments

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് വനിതാ വിങ് പുന:സംഘടിപ്പിച്ചു. ആലീസ് നെല്‍സണ്‍ (പ്രസിഡണ്ട്), ജെസീല. കെ.വി. (ജ: സെക്രട്ടറി ) ഷിജില പ്രബീഷ്( ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബു മോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം വ്യാപാരഭവനില്‍ വെച്ച് വിളിച്ച്ചേര്‍ത്ത യോഗത്തില്‍ ട്രഷറര്‍ എന്‍. വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. ജന: സെക്രട്ടറി പി ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. ടി. സുമോദ് ,സുനില്‍ കണ്ണോറ, […]

Local

കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ 4.65 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി;പിടിഎ റഹീം എംഎല്‍എ

  • 16th July 2024
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.65 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎല്‍എ പറഞ്ഞു. ഒളവണ്ണ സി.എച്ച്.സി ഡയാലിസിസ് യൂണിറ്റ് – 50 ലക്ഷം, ചെറൂപ്പ സി.എച്ച്.സി ഡയാലിസിസ് യൂണിറ്റ് – 50 ലക്ഷം, ജിഎച്ച്എസ്എസ് കുറ്റിക്കാട്ടൂര്‍ ഗ്രൗണ്ട് നവീകരണം – 20 ലക്ഷം, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം – 50 ലക്ഷം, പെരുമണ്ണ പഞ്ചായത്ത് ഹൈടെക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് – 50 […]

kerala Kerala

മാവൂര്‍ എന്‍ഐടി കൊടുവള്ളി റോഡ് റീ ടാറിങ്ങിന് 2.25 കോടി രൂപയുടെ ഭരണാനുമതി; പിടിഎ റഹീം എംഎല്‍എ

  • 14th July 2024
  • 0 Comments

മാവൂര്‍ എന്‍ഐടി കൊടുവള്ളി റോഡ് പ്രവര്‍ത്തിക്ക് 2.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലം ഏറ്റെടുക്കുന്നതിനടക്കം 52.2 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭ്യമാക്കിയ ഈ റോഡിന്റെ നവീകരണം വൈകുന്നത് മൂലമുള്ള പ്രയാസങ്ങള്‍ വ്യക്തമാക്കി നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയും പൊതുമരാമത്ത്, ധനകാര്യ വകുപ്പ് മന്ത്രിമാരെ നേരില്‍കണ്ട് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റീ ടാറിങ്ങിന് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായത്. മാവൂര്‍ എന്‍ഐ ടി കൊടുവള്ളി റോഡിന് കളന്‍തോട് കൂളിമാട് […]

Local

കുന്ദമംഗലത്ത് അധ്യാപകധര്‍ണ്ണ നടത്തി

  • 13th July 2024
  • 0 Comments

കുന്ദമംഗലം: വിദ്യാഭ്യാസ കലണ്ടര്‍ ശാസ്ത്രീയമായി പുന:ക്രമീകരിക്കുക, തുടര്‍ച്ചയായ ആറ് പ്രവൃത്തി ദിനങ്ങള്‍ ഒഴിവാക്കുക, വിദ്യാര്‍ത്ഥികളുടെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് ടി എ യുടെ നേതൃത്വത്തില്‍ കുന്ദമംഗലത്ത് അധ്യാപക ധര്‍ണ്ണ സംഘടിപ്പിച്ചു. ജില്ലാ ജോ. സെക്രട്ടറി എം ഷീജ ഉദ്ഘാടനം ചെയ്തു. കെ വി ജ്യോതിഷ് അധ്യക്ഷത വഹിച്ചു, പി ഷാജി, ടി എസ് സുദേവന്‍, രഞ്ജിത്ത് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

kerala Kerala Local

‘വിദ്യാര്‍ത്ഥികള്‍ ജനസംഖ്യ നിയന്ത്രണ ബോധവല്‍ക്കരണത്തിന്റെ ഭാഗമാകണം’; കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് മാസ്റ്റര്‍

  • 12th July 2024
  • 0 Comments

വിദ്യാര്‍ത്ഥി സമൂഹം ജനസംഖ്യ നിയന്ത്രണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് മാസ്റ്റര്‍. ലോക ജനസംഖ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം താമരശ്ശേരി കോരങ്ങാട് ഐഎച്ച്ആര്‍ഡി കോളേജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ജനം കൂടുന്നതിനനുസരിച്ച്അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും പ്രകൃതിവിഭവങ്ങളും ക്ഷേമ കാര്യങ്ങളും ഒരുക്കുക എന്നത്അതാത് രാജ്യങ്ങളുടെ ചുമതലയാണ്. എന്നാല്‍ ഇന്നും ദാരിദ്ര്യവും പാര്‍പ്പിടവും ഇല്ലാത്തകോടിക്കണക്കിന് ജനങ്ങള്‍ വസിക്കുന്ന നാടാണ് നമ്മുടേത്. കുഞ്ഞുങ്ങള്‍ കൂടുമ്പോള്‍ എല്ലാ […]

error: Protected Content !!