Kerala Local

ഒറിജിനലിനെ വെല്ലുന്ന സ്വർണം….89500 രൂപ സ്വന്തമാക്കി…മുക്ക്പണ്ടം വെച്ച് പണം തട്ടി കേസിലെ പ്രതി അറസ്റ്റിൽ

  • 20th March 2023
  • 0 Comments

കുന്ദമംഗലം: കാരന്തൂർ ചാത്താംകണ്ടത്തിൽ ഫൈനാൻസിയേഴ്സ് എന്ന ധനകാര്യ സ്ഥാപനത്തിൽ മുക്ക് പണ്ടം പണയം വെച്ച പണം തട്ടി കേസിലെ പ്രതി പിടിയിൽ.ചേളന്നൂർ സ്വദേശിയായ ഉള്ളാടം വീട്ടിലെ ബിജു യു വി(38) ണ് പിടിയിലായത്. 14-7-2020ൽ സ്വർണമെന്ന വ്യാജേന 24.1 ഗ്രാം തൂക്കമുള്ള 3 വളകൾ പണയം വെച്ച് 89500 രൂപ ഇയാൾ കൈക്കലാക്കിയിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ലോൺ തിരിച്ചടക്കാത്തതിനെ കുറിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം വ്യാജമാണെന്ന് മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും പ്രതി പലസ്ഥലങ്ങളിലായി […]

Local News

ഉത്തരവ് ലംഘിച്ച് സ്റ്റാന്റില്‍ കയറ്റുന്ന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കും; കുന്ദമംഗലം പൊലീസ്

  • 27th July 2021
  • 0 Comments

കളക്ടറുടെ ഉത്തരവ് മാനിക്കാതെ കുന്ദമംഗലം ബസ് സ്റ്റാന്റില്‍ പ്രവേശിക്കുന്ന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു. കൊവിഡ് കേസുകള്‍ കൂടിയതിനാല്‍ കുന്ദമംഗലം പഞ്ചായത്ത് ഡി കാറ്റഗറിയില്‍ ഉള്‍പ്പട്ടതിനേ തുടര്‍ന്ന് ബസ്സുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കരുതെന്ന് കളക്ടര്‍ ഉത്തരവിട്ടിരുന്നു. എങ്കിലും ചില ബസ്സുകാര്‍ ഈ ഉത്തരവ് മാനിക്കാതെ ബസ്സുകള്‍ സ്റ്റാന്റില്‍ പ്രവേശിച്ചതോടെ കുന്ദമംഗലം പൊലീസിന്റെ നേതൃത്വത്തില്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ കയറുകെട്ടി തടയുകയായിരുന്നു. കൊവിഡ് പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തുടര്‍ന്നും ഈ ഉത്തരവ് ലംഘിക്കുന്ന ബസ്സുകള്‍ക്കെതിരെ നിയമ നടപടി […]

Kerala Local News

കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം പ്രഖ്യാപിച്ചു; കുന്ദമംഗലം മികച്ച മൂന്നാമത്തെ പൊലീസ് സ്റ്റേഷന്‍

  • 30th June 2021
  • 0 Comments

സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്ന് പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കുന്നമംഗലം സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള മുഖ്യമന്ത്രിയുടെ ട്രോഫിക്ക് അർഹമായി കുന്നമംഗലം പോലീസ് സ്റ്റേഷൻ. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ, തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട എന്നിവയോടൊപ്പമാണ് കുന്നമംഗലം പോലീസ് സ്റ്റേഷനും ബഹുമതിക്ക് അർഹമായത്. കുന്ദമംഗലത്ത് പെരിങ്ങളം റോഡിൽ ആഭ്യന്തര വകുപ്പിൻ്റെ കൈവശമുള്ള ഒന്നര ഏക്കർ സ്ഥലത്താണ് മാതൃകാ പോലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ കെട്ടിടം പി.ടി.എ റഹീം എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന […]

കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്‍ മുഖ്യ മന്ത്രി നാടിന് സമർപ്പിച്ചു

  • 5th February 2021
  • 0 Comments

കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.കുന്ദമംഗലം താഴെ ബസ്റ്റാന്റ് പരിസരത്ത് നിന്നും നാട്ടുകാരുടെയും കുട്ടികളുടെയും കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ശിങ്കാരി മേളത്തോടു കൂടിയ വാദ്യ ഘോഷ ജാഥപോലീസ് സ്റ്റേഷനിലേക്ക് പ്രവേശിച്ച ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത് പോലീസ് സ്റ്റേഷനിലേക്ക് പി.ടി.എ റഹീം എം.എല്‍.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ കാരാട്ട് റസാഖ് എം എൽ എ .മുഖ്യാതിഥിയായി. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി എ വി […]

information Local News

തുക കളഞ്ഞുകിട്ടി

  • 19th January 2021
  • 0 Comments

കുന്ദമംഗലം ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ഇന്ന് രാവിലെ ഒരു നിശ്ചിത തുക കളഞ്ഞുകിട്ടി. തുക കുന്ദമംഗലം പൊലീസില്‍ ഏല്‍പ്പിച്ചു. നഷ്ടപ്പെട്ടവര്‍ കുന്ദമംഗലം എസ് ഐ ശ്രീജിത്തിനെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Kerala Local News

കുന്ദമംഗലം സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് കോവിഡ്

  • 18th December 2020
  • 0 Comments

പനിയും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയില്‍ ഇന്നലെയാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. പൈമ്പാലശ്ശേരി, പെരുവഴിക്കടവ്, പെരിങ്ങളം ഭാഗങ്ങളിലായി തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതിനാല്‍ ആ പ്രദേശങ്ങളില്‍ ആഹ്ലാദപ്രകടനങ്ങളില്‍ പങ്കെടുത്തവരും മറ്റ് ആവശ്യങ്ങള്‍ക്കായി കുന്ദമംഗലം പോലീസ് സ്‌റ്റേഷനുമായി കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടവരും ജാഗ്രത പാലിക്കണമെന്ന് കുന്ദമംഗലം സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് അറിയിച്ചു.

കളരിക്കണ്ടി മോഷണം, പ്രതിയെ തിരിച്ചറിഞ്ഞു

  • 3rd November 2020
  • 0 Comments

കഴിഞ്ഞ ദിവസം കോഴിക്കോട് പടനിലം കളരിക്കണ്ടിയിലെ വീട്ടില്‍ നിന്നും മോഷണം നടത്തി രക്ഷപ്പെട്ട പ്രതി പിടിയിലായി. കരുവന്‍പൊയില്‍ സ്വദേശിയായ 14 വയസ്സുകാരനാണ് പ്രതി. സിസിടിവി മുഖേനയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കളരിക്കണ്ടി ആലും തോട്ടത്തില്‍ ഹക്കീമിന്റെ വീട്ടില്‍ നിന്നാണ് പകല്‍ സമയത്ത് 10000 രൂപ മോഷ്ടിക്കപ്പെട്ടത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് സ്‌കൂട്ടറില്‍ എത്തിയ പ്രതി അകത്തെ അലമാരയില്‍ നിന്നും പണം മോഷ്ടിക്കുകയായിരുന്നു. ആക്ടീവ സ്‌കൂട്ടറില്‍ വന്ന് മോഷണം നടത്തി മടങ്ങുന്ന ചിത്രം സിസിടിവി യില്‍ പതിഞ്ഞതിനെ പിന്‍പറ്റിയുള്ള കുന്ദമംഗലം […]

Local

കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്‍: പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്

  • 11th June 2020
  • 0 Comments

കുന്ദമംഗലത്ത് പൂര്‍ത്തീകരിച്ചു വരുന്ന മാതൃകാ പോലീസ് സ്റ്റേഷന്‍റെ പ്രവൃത്തിയുടെ പുരോഗതി എം.എല്‍.എയുടേയും പോലീസ് കമ്മീഷ്ണര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടേയും സാനിദ്ധ്യത്തില്‍ വിലയിരുത്തി. 1.3 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. പോലീസ് സ്റ്റേഷനിലേക്കുള്ള റോഡിന്‍റേയും അനുബന്ധ കാര്യങ്ങളുടേയും ആവശ്യത്തിന് വേണ്ടി 1.05 കോടി രൂപയും കുന്ദമംഗലം ടൗണില്‍ പോലീസ് നിയന്ത്രണത്തില്‍ സര്‍വയലന്‍സ് സിസ്റ്റം സ്ഥാപിക്കുന്നതിന് 63.5 ലക്ഷം രൂപയും പുതുതായി അനുവദിച്ചിട്ടുണ്ട്. കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡില്‍ ആഭ്യന്തര വകുപ്പിന്‍റെ […]

Local

കുന്ദമംഗലത്ത് മാതൃകാ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം പുരോഗമിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലത്തെ മാതൃക പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 130 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍ക്കുന്നത്. പ്രബലിത കോണ്‍ക്രീറ്റ് ചട്ടക്കൂട്ടില്‍ രണ്ടു നിലകളില്‍ നിര്‍മ്മിക്കുന്ന ഈ കെട്ടിടത്തില്‍ താഴെ നിലയില്‍ വിസിറ്റേഴ്‌സ് ലോബി, എസ്.എച്ച്.ഒ കാബിന്‍. എസ്.ഐ കാബിന്‍, അഡീഷണല്‍ എസ്.ഐ കാബിന്‍, ഫയല്‍ റൂം, കമ്പ്യൂട്ടര്‍ റൂം, ടോയ്‌ലെറ്റ്, തൊണ്ടി സ്റ്റോര്‍, സ്റ്റേഷന്‍ ഓഫീസ്, ഡൈനിംഗ്, ലോക്കപ്പ്, ആംസ് ആന്റ് വെപ്പണ്‍സ് റൂം, […]

error: Protected Content !!