കുന്ദമംഗലം മുക്കം റോഡിൽ കാർ മരത്തിലിടിച്ച് അപകടം
കുന്ദമംഗലം മുക്കം റോഡിൽ കാർ മരത്തിലിടിച്ച് അപകടം. മുക്കം റോഡിൽ സബ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മുക്കം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫോർച്ച്യൂണർ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങി പോയത് കാരണം നിയന്ത്രണം വിട്ട് മരത്തിലിടിച്ചകാർ സമീപത്തെ നഴ്സറിയുടെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടം നടന്നയുടനെ കാറിലെ എയർ ബാഗ് പ്രവർത്തന സജ്ജമായത് കൊണ്ട് ഡ്രൈവർ അബ്ദുൽ റഷീദ് പരിക്കുകകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. വാഹനമോടിച്ച എറണാംകുളം സ്വദേശി അബ്ദുൽ റഷീദ് മാത്രമേ കാറിൽ […]
