കുന്ദമംഗലം ഗവ. കോളജ് കെട്ടിട നിര്‍മ്മാണത്തിന് 5 കോടി
കുന്ദമംഗലം; കുന്ദമംഗലം ഗവ. കോളജിന് കെട്ടിടം നിര്‍മ്മിക്കാന്‍ 5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 3.25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അക്കാഡമിക് ബ്ലോക്കിന് മുകളില്‍ രണ്ട് നില കൂടി നിര്‍മ്മിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുന്നത്. കോളജിന് കോംപൗണ്ട് വാള്‍ നിര്‍മ്മിക്കുന്നതിന് 2.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വില കൊടുത്ത് […]