‘ഇത് നമ്മുടെ ജനങ്ങളുടെ മനസാണ് കാണുന്നത്’; വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി
വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇവയാണ് നമ്മുക്ക് ആവശ്യമുള്ളത്. ഒരു നാട്ടിലെ ജനങ്ങള്‍ നിരാശ്രയവര്‍ക്ക് വേണ്ടി സംഭാവന ചെയ്ത് ഇത് മൂന്നും നേടിക്കൊടുക്കുന്നത് അപൂര്‍വമാണ്. ഇത് നമ്മുടെ ജനങ്ങളുടെ മനസാണെന്ന് മമ്മൂട്ടി പറഞ്ഞു. ജനങ്ങളില്‍ നിന്ന് പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നതെന്ന് അദേഹം പറഞ്ഞു. ഇത് നമ്മള്‍ കൊടുത്തതാണ്. കേരളത്തിന്റെ സമൂഹ്യമൂലധനമാണ് ഈ കാണുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. മറ്റുള്ളവരോട് അനുതാപവും സഹതാവും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണെന്ന് […]









