പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ സമരം;കുഞ്ഞാലിക്കുട്ടി
കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ സമരം ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കരിനിയമത്തിനെതിരെ ഒറ്റയ്ക്കും കൂട്ടായും പ്രതിഷേധവും തുടരും. ജമാഅത്തെ ഇസ്ലാമി മലപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണ്. നിയമം പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭം ഉണ്ടാകും. മോദി സര്‍ക്കാര്‍ അകാലചരമമടയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
