Local

കുന്ദമംഗലത്ത് കുടുംബശ്രീ ഓണച്ചന്തക്ക് തുടക്കമായി

  • 5th September 2019
  • 0 Comments

കുന്ദമംഗലം; ഓണാഘോഷത്തിന്റെ ഭാഗമായി കുന്ദമംഗലത്ത് കുടുംബശ്രീ നടത്തുന്ന ഓണച്ചന്തയ്ക്ക് തുടക്കമായി. കുന്ദമംഗലം പഞ്ചായത്തിലെ 23 ഓളം വാര്‍ഡുകളിലായി അഞ്ഞൂറോളം കുടുംബശ്രീകള്‍ ചേര്‍ന്നാണ് ചന്ത ഒരുക്കിയിരിക്കുന്നത്. വിവിധ സ്റ്റാളുകളിലായി പച്ചക്കറികള്‍, വീട്ടുപകരണങ്ങള്‍, പലചരക്ക്, തുടങ്ങിയ അവശ്യവസ്തുക്കളാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഓണച്ചന്തയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ ഹിതേഷ് കുമാര്‍, ടി.കെ സൗദ, ജില്ല പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, വാര്‍ഡ് മെമ്പര്‍ എം.വി ബൈജു, […]

Kerala

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇലക്ട്രിക് ഓട്ടോ സബ്‌സിടി നിരക്കില്‍ ലഭ്യമാക്കും: എ.കെ ശശീന്ദ്രന്‍

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനുവേണ്ടി കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇലക്ട്രിക് ഓട്ടോകള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണം വാഹനങ്ങളാണ്. അത് ഇല്ലാതാക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കണം. ചെറുവണ്ണൂരില്‍ നടന്ന കുടുംബശ്രീ ജില്ലാ മിഷന്‍ കോഴിക്കോട് സമൃദ്ധി കാര്‍ഷിക ക്യാമ്പയിന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജു അധ്യക്ഷനായി. കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ സി എസ് ദത്തന്‍ പദ്ധതി വിശദീകരിച്ചു. […]

Local

ഹോംഷോപ്പ് പരിശീലന പരിപാടിക്ക് തുടക്കമായി

കുന്ദമംഗലം : ജില്ലയെ സമ്പൂര്‍ണ്ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  കുരുവട്ടൂര്‍, കാരശേരി, കൊടിയത്തൂര്‍, ചാത്തമംഗലം, കുന്ദമംഗലം ഗ്രാമപഞ്ചായത്തുകളിലെ തെരെഞ്ഞടുക്കപ്പെട്ടവരെ ഹോം ഷോപ്പ് ഉടമകളായി സജ്ജരാക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. ബ്ലോക്ക് ഓഫീസിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന സ്വാശ്രയ ഉത്്പന്നങ്ങള്‍ക്ക് സുസ്ഥിര വിപണി ഒരുക്കുന്നതിനുള്ള പദ്ധതിയാണ് ഹോംഷോപ്പ്. 25 ഹോംഷോപ്പ് ഓണര്‍മാരും  ഒന്‍പത്  ഉല്‍പ്പന്നങ്ങളുമായി […]

error: Protected Content !!