Kerala News

കൊട്ടക്കണക്കല്ല ഇനംതിരിച്ച കണക്കാണ് വേണ്ടത്,അത് കല്ലായാലും ശരി, മണ്ണായാലും ശരി

  • 27th September 2022
  • 0 Comments

മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് കെ ടി ജലീൽ.കൊട്ടക്കണക്കല്ല ഇനംതിരിച്ച കണക്കാണ് വേണ്ടത്’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം.‘ഒറ്റക്ക്’ പിരിവിന് വരുന്ന ‘സൂത്രക്കാരെ’ പണം ഏൽപ്പിക്കാതിരിക്കാനും നോക്കണം. സാമ്പത്തിക കാര്യങ്ങളിൽ സുതാര്യനല്ലാത്ത ഒരാൾ മത-രാഷ്ട്രീയ -പൊതുപ്രവർത്തന-സേവന രംഗങ്ങളിൽ പ്രവർത്തിക്കാൻ യോഗ്യനല്ല. അത് കല്ലായാലും ശരി, മണ്ണായാലും ശരി… ഒരാൾ വിശ്വാസിയാണോ എന്നറിയാൻ പത്തുരൂപ അയാൾക്ക് കടം കൊടുത്ത് […]

Kerala News

‘എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎല്‍എമാര്‍’ ‘അസുഖം’ വേറെയെന്ന് ജലീൽ

  • 19th September 2022
  • 0 Comments

എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎൽഎമാർ എന്ന് കെ ടി ജലീൽ.സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര എംഎല്‍എമാര്‍ക്കെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.കുറിപ്പിൽ പി വി അൻവറിനൊപ്പമുള്ള ചിത്രവും ജലീൽ പങ്കുവെച്ചിട്ടുണ്ട്. സിപിഐ രാഷ്ട്രീയ റിപ്പോർട്ടിൽ കെ ടി ജലീലിനും പി വി അൻവറിനും എതിരെ വിമർശനം ഉണ്ടായിരുന്നു.മതനിരപേക്ഷ മനസ്സുകളെ ജലീലും അൻവറും അകറ്റി എന്നായിരുന്നു സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമർശനം. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് […]

Kerala News

ആസാദ് കശ്മീര്‍ പരാമര്‍ശം;കെ.ടി.ജലീലിനെതിരെ കേസെടുക്കണമെന്ന് ഡൽഹി കോടതി ഉത്തരവ്

  • 12th September 2022
  • 0 Comments

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കേസെടുക്കണമെന്ന് ഡല്‍ഹി റോസ് അവന്യു കോടതി.ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ജി എസ് മണിയാണ് കോടതിയെ സമീപിച്ചത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ അടക്കം കോടതി പരിശോധിച്ചു.ജലീലിനെതിരെ കേസെടുക്കാനും അന്വേഷണം പൂര്‍ത്തിയാക്കാനുമുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ ഹര്‍ജിക്കാരന്റെ ഉള്‍പ്പെടെ മൊഴികള്‍ പൊലീസ് ശേഖരിക്കും. ഇതിന് ശേഷമാകും ജലീലിന് […]

Kerala News

കെ.ടി ജലീലിന്റെ ‘ആസാദ് കശ്മീര്‍’ വിവാദ പരാമര്‍ശം; അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഡല്‍ഹി പൊലീസ്

  • 29th August 2022
  • 0 Comments

ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിവാദപരാമര്‍ശം അടങ്ങിയ കെ.ടി ജലീല്‍ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അന്വേഷണത്തിന് ഉദ്യോഗസ്ഥനെ നിയമിച്ചതായി ഡല്‍ഹി പൊലീസ്. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചുമതലയെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. വിവാദപരാമര്‍ശം അടങ്ങിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ ഡല്‍ഹി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയ ബി.ജെ.പി പ്രവര്‍ത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ ജി.എസ് മണി തന്നെയാണ് കോടതിയിലും ഹര്‍ജി നല്‍കിയത്. കേരളത്തിലെ […]

Kerala News

വിവാദ കശ്മീര്‍ പരാമര്‍ശം;ഫേസ്ബുക്ക് പോസ്റ്റ് കലാപ ഉദ്ദേശത്തോടെ,ജലീലിനെതിരെ കേസ്

  • 24th August 2022
  • 0 Comments

‘ആസാദ് കശ്മീർ’ ഫേസ്ബുക്ക് പോസ്റ്റിൽ കെ.ടി ജലീലിനെതിരെ കേസെടുത്ത് പത്തനംതിട്ട കീഴ് വായ്പ്പൂർ പൊലീസ്.എഴുമറ്റൂർ സ്വദേശി അരുൺ മോഹൻ നൽകിയ ഹർജിയിൽ ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു.IPC 153 (B) സെഷൻ 2 പ്രകാരമാണ് കേസ്.ജലീൽ ഭരണഘടനയെ അപമാനിക്കാനും കലാപം ഉണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെയുമാണ് ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നും ജമ്മു കശ്മീരിനെ ഇന്ത്യൻ അധീന കശ്മീരെന്നും വിശേഷിപ്പിച്ചായിരുന്നു ജലീലിന്റെ […]

Kerala News

‘ഇയാൾ നമ്മളെ കുഴപ്പത്തിലാക്കുമോ’ശൈലജയുടെ ആത്മഗതം,വാചകം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രതികരണം

  • 23rd August 2022
  • 0 Comments

നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ കെ.കെ ശൈലജ എം.എല്‍.എയുടെ ആത്മഗതം വൈറലാകുന്നു.മൈക്ക് ഓണാണെന്ന് അറിയാതെയായിരുന്നു പരാമര്‍ശം.കെ.ടി ജലീല്‍ സംസാരിക്കാന്‍ ഇടപെട്ട ഘട്ടത്തിലായിരുന്നു ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമോ എന്നായിരുന്നു പരമാര്‍ശം.ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയില്‍ ശൈലജ സംസാരിച്ച് പൂര്‍ത്തിയാകുമ്പോഴേക്കും ജലീല്‍ സംസാരിക്കാന്‍ എഴുന്നേറ്റിരുന്നു. അതേസമയം, ജലീലിന്റെ ചോദ്യത്തിന് വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍ പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന […]

Kerala News

‘ആസാദ് കശ്മീര്‍’ വിവാദ പരാമര്‍ശത്തില്‍ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

  • 23rd August 2022
  • 0 Comments

‘ആസാദ് കശ്മീര്‍’ വിവാദപരാമര്‍ശത്തിന്റെ പേരില്‍ കെ.ടി.ജലീലിനെതിരെ കേസെടുക്കാന്‍ പൊലീസിനു തിരുവല്ല കോടതിയുടെ നിര്‍ദേശം. ആര്‍എസ്എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയിലാണ് നടപടി. പത്തനംതിട്ട കീഴ്വായ്പൂര്‍ പോലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്. ഇതേ സംഭവത്തില്‍ ജലീലിനെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഡല്‍ഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജി.എസ്. മണി തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണിത്. ഈ പരാതി കൂടുതല്‍ അന്വേഷണത്തിനു സൈബര്‍ ക്രൈം വിഭാഗത്തിനു കൈമാറിയിരുന്നു. കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ കെടി ജലീല്‍ […]

Kerala News

‘ആസാദ് കശ്മീര്‍’ വിവാദ പരാമര്‍ശം; ജലീലിനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി ഡല്‍ഹി പോലീസ്

  • 21st August 2022
  • 0 Comments

‘ആസാദ് കശ്മീര്‍’ വിവാദ പരാമര്‍ശത്തില്‍ കെ ടി ജലീല്‍ എംഎല്‍എയ്ക്ക് എതിരെയുള്ള പരാതിയില്‍ ഡല്‍ഹി പൊലീസ് നടപടി ആരംഭിച്ചു. പരാതി ഡല്‍ഹി പൊലീസ് സൈബര്‍ വിഭാഗമായ ഇഫ്സോയ്ക്ക് കൈമാറി. ജലീലിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. ബി.ജെ.പിയുടെ അഭിഭാഷകന്‍ ജി.എസ്. മണിയാണ് ഡല്‍ഹി തിലക് മര്‍ഗ് പോലീസ് സ്റ്റേഷനില്‍ കെ.ടി. ജലീലിനെതിരേ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ അന്വേഷണം നടത്തുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടായില്ല. തുടര്‍ന്ന് ഡി.സി.പിയ്ക്ക് ജി.എസ്. മണി പരാതി നല്‍കി. ഇതിന് ശേഷമാണ് […]

Kerala News

ആക്രോശിച്ചട്ടഹസിച്ചവർക്കും,കോട്ടിട്ട ചാനൽ അവതാരകർക്കും,അന്തിച്ചർച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികൾക്കും ,പ്രതിപക്ഷ നേതാവിനും ഹൈക്കോടതി വിധി സമര്‍പ്പിക്കുന്നു

  • 19th August 2022
  • 0 Comments

സ്വപ്‌ന സുരേഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി കെടി ജലീല്‍.സ്വർണ്ണക്കടത്തുമായോ ഡോളർ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജൽപനങ്ങൾ വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സർക്കാരിനെയും വിനീതനായ എന്നെയും അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച “ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്തു” കേസിലെ പ്രതികൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിൻമേൽ പോലീസിന് അന്വേഷണം തുടരാം. ഞാൻ നൽകിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികൾ മുടിനാരിഴകീറി അപഗ്രഥിച്ച് […]

Kerala News

ജലീലിന്റെ വാക്കുകള്‍ പാക് ചാരന്റേതിന് സമാനം; പാകിസ്താനിലേക്ക് പോകണം, രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

  • 14th August 2022
  • 0 Comments

കെടി ജലീല്‍ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതുകൊണ്ടു പ്രശ്നത്തിന്റെ ഗൗരവം അവസാനിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാകിസ്താന്റെ ഭാഷയില്‍ സംസാരിച്ച ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ലെന്നും അദ്ദേഹം പാകിസ്താനിലേക്ക് പോകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വയനാട് നടക്കുന്ന തിരംഗ യാത്ര ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. കെ.ടി ജലീലിന് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശമില്ല. അതിനാല്‍ പാകിസ്താനിലേക്ക് പോകണം. വിവാദ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ കെ.ടി ജലീല്‍ ഇതുവരെ തയ്യാറായിട്ടില്ല. […]

error: Protected Content !!