Kerala News

കെ.എസ്.എഫ്.ഇ യുടെ പ്രവര്‍ത്തനം ഗ്രാമീണ മേഖലയില്‍ വ്യാപിപ്പിക്കും: ധനമന്ത്രി

  • 13th September 2022
  • 0 Comments

കെ.എസ്.എഫ്.ഇ യുടെ പ്രവര്‍ത്തനവും സേവനവും ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കെ.എസ്.എഫ്.ഇ യുടെ കോഴിക്കോട് റൂറല്‍ റീജിയണല്‍ ഓഫീസും നവീകരിച്ച താമരശ്ശേരി ബ്രാഞ്ച് ഓഫീസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കെ.എസ്.എഫ്.ഇ യുടെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും. യുവാക്കളുടെ പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍, വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ടുകളില്‍ കെ.എസ്.എഫ്.ഇ പങ്കാളിയാകുമെന്നും ഇക്കാര്യങ്ങള്‍ ആദ്യപടിയിലാണെന്നും മന്ത്രി പറഞ്ഞു. നമ്മുടെ നാടിനെ സഹായിക്കാന്‍ കഴിയുന്ന ഇത്തരം കൂടുതല്‍ പദ്ധതികളില്‍ സജീവമാകുമെന്നും സംസ്ഥാനത്ത് കെ.എസ്.എഫ് […]

‘മോങ്ങാനിരുന്ന ഐസകിന്‍റെ തലയിൽ തേങ്ങാ വീണു’; പരിഹസിച്ച് പികെ കുഞ്ഞാലിക്കുട്ടി

സിപിഎമ്മിൽ വിഭാഗീയത രൂക്ഷമാണെന്നതിന്റെ തെളിവാണ് കെഎസ്എഫ്ഇ വിജിലൻസ് പരിശോധന വിവാദമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി . മോങ്ങാനിരുന്ന ഐസകിന്‍റെ തലയിൽ തേങ്ങാ വീണു എന്ന് പറയുന്നത് പോലെയാണ് കെഎസ്എഫ്ഇ പരിശോധനയും അതെ തുടര്‍ന്നുണ്ടായ വിവാദങ്ങളും എന്നും പികെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. വിഭാഗീയത മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് രൂക്ഷമാകും. സിപിഎമ്മിനകത്തെ പിണക്കങ്ങൾ യുഡിഎഫ് പരമാവധി പ്രയോജനപ്പെടുത്തുമെന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

‘ഇത് കേട്ടാല്‍ തോന്നുമല്ലോ വിജിലന്‍സ് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന്’, തോമസ് ഐസക്കിനെ തള്ളി സുധാകരന്‍

കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി. സുധാകരന്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും അത് അംഗീകരിച്ചാല്‍ മതിയെന്നും ജി. സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് നമ്മള്‍ അംഗീകരിച്ചാല്‍ മതി. റെയ്ഡ് സാധാരണമായി നടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. എന്റെ വകുപ്പില്‍ എത്രയോ പരിശോധനകള്‍ നടന്നിട്ടുണ്ട്. ഞാന്‍ ഒന്നും മിണ്ടിയില്ലല്ലോ. അത് നടന്നോട്ടെ. ഇത് നമ്മളെ ബാധിക്കുന്ന വിഷയമല്ല. കേന്ദ്രഏജന്‍സികള്‍ വട്ടമിട്ടുപറന്നതുകൊണ്ട് ഇവിടുത്തെ വിജിലന്‍സിനെ പിരിച്ചുവിടണോ. ഇത് […]

വിജിലന്‍സ് നിയമം തീരുമാനിക്കേണ്ട’;അതിന് നിയമവകുപ്പുണ്ട് കെ.എസ്.എഫ്.ഇ വിവാദത്തില്‍ തോമസ് ഐസക്

  • 28th November 2020
  • 0 Comments

കെ.എസ്.എഫ്.ഇയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിക്കൊണ്ട് ധനമന്ത്രി തോമസ് ഐസക്. നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ല അതിന് നിയമവകുപ്പുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ”കെ.എസ്.എഫ്.ഇ യുടെ പണം ദൈനംദിനം കിട്ടുന്നത് ട്രഷറിയില്‍ അടയ്ക്കാനുള്ളതല്ല. പ്രവാസി ചിട്ടിയുടെ പണം കിഫ്ബി ബോണ്ടുകളായാണ് നിക്ഷേപിക്കുന്നത്. സര്‍ക്കാര്‍ അതിന് അനുമതിയും കൊടുത്തിട്ടുണ്ട്. കെ.എസ്.എഫ്.ഇയില്‍ പരിശോധന നടത്തിയതില്‍ തങ്ങള്‍ക്ക് പേടിയൊന്നുമില്ല. അവരുടെ സമയം കളഞ്ഞുവെന്നല്ലാതെ അതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ല’, തോമസ് ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചു.ഇത് നിയമത്തിന്റെ പ്രശ്‌നമാണ്. […]

സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്; ഗുരുതര ക്രമക്കേടെന്ന് കണ്ടെത്തല്‍

  • 28th November 2020
  • 0 Comments

സംസ്ഥാനത്തെ വിവിധ കെ.എസ്.എഫ്.ഇ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. ഗുരുതര ക്രമക്കേടുകളാണ് വിവിധയിടങ്ങളില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചിട്ടികളില്‍ ആളുകളുടെ എണ്ണം കൂട്ടിക്കണിച്ച് ചില മാനേജര്‍മാര്‍ ബിനാമി തട്ടിപ്പ് നടത്തിയതായാണ് റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനും കെ.എസ്.എഫ്.ഇ ഉപയോഗപ്പെടുത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. 4 കെ.എസ്.എഫ്.ഇ കളില്‍ സ്വര്‍ണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നെന്നും വിജിലന്‍സ് കണ്ടെത്തി.രണ്ടു ലക്ഷത്തിന് മുകളില്‍ മാസ അടവുകള്‍ വരുന്ന ചിട്ടികളില്‍ ചേരുന്ന ചിറ്റാളന്മാര്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ചുകളില്‍ […]

News

നാട്ടുകാര്‍ക്ക് ഭീഷണിയായി തേനീച്ചക്കൂട്

കുന്ദമംഗലം: കെ.എസ്.എഫ്.ഇ ഓഫീസിനോട് ചേര്‍ന്ന് കെട്ടിടത്തിന് മുകളിലുള്ള തേനീച്ചക്കൂട് കാല്‍നടക്കാര്‍ക്കും, വ്യാപാരികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. കുന്ദമംഗലം എം എം എല്‍ പി സ്‌ക്കൂളിലേക്കുള്ള കുട്ടികളും, പൊതുവിതരണ കേന്ദ്രം, ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളിലേക്കുള്ള വരും കടന്ന് പോകുന്ന വഴിയിലാണ് വലിയ തേനീച്ച കൂടുള്ളത്. ആറ് മാസമായി ഈ ഭാഗത്ത് തേനീച്ച ശല്യമുണ്ട്. രാവിലെയാണ് കാല്‍നടക്കാരും, സമീപത്തെ ഹോട്ടലിലുള്ളവരും ഏറെ പ്രയാസപ്പെടുന്നത്.

error: Protected Content !!