ഇടുക്കി അണക്കെട്ടിൽ വെളളം 54 അടി കുറഞ്ഞു; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും
തിരുവനന്തപുരം: മഴ ലഭിക്കാതായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വൻ കുറവ്. മൂന്ന് ദിവസമായി വെളളം കുറഞ്ഞുവരികയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 54 അടി വെളളമാണ് കുറഞ്ഞത്. തുടർച്ചയായി മഴ പെയ്താൽ മാത്രമേ അണക്കെട്ടിലേക്കുളള നീരൊഴുക്ക് ശക്തമാവുകയുളളു. ജലനിരപ്പ് ഉയർന്നില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം കടുത്ത പ്രതിസന്ധി നേരിടും. മഴയുടെ അളവിൽ 59 ശതമാനം കുറവുണ്ടായതാണ് ജലനിരപ്പ് കുറയാൻ കാരണം. കഴിഞ്ഞ വർഷം ഇതേ മാസം 2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. […]