Kerala News

തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചു, കെഎസ്ഇബി ഡ്രൈവര്‍ക്കെതിരെ കേസ്

  • 18th June 2022
  • 0 Comments

തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച കെ എസ് ഇ ബിയിലെ ഡ്രൈവര്‍ മുരളിക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. പട്ടം കെ എസ് ഇ ബി ഓഫീസിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നായയുടെ കാഴ്ച നഷ്ടപ്പെട്ടു. കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ സംരക്ഷണയിലാണ് നായ ഇപ്പോഴുള്ളത്.

error: Protected Content !!