Local

പാട്ടത്തിനെടുത്ത 4 ഏക്കറിൽ പച്ചക്കറിയും നെൽകൃഷിയും സൗഹൃദയ കൂട്ടായ്മ കേരളത്തിന് മാതൃകയാണ്

കുന്ദമംഗലം : പച്ചക്കറി കൃഷി വിപുലപ്പെടുത്തി മാതൃകയാവുകയാണ് സൗഹൃദയ റെസിഡൻസ് അസോസിയേഷൻ. ലോക്ക് ഡൗൺ കാലത്ത് ആവിശ്യ സാധനങ്ങളായ പച്ചക്കറി മുതലായ വസ്തുക്കൾ ലഭ്യമാകാതിരിക്കുന്ന കാലത്ത് സംസ്ഥാനം തന്നെ സ്വയം പര്യാപ്തതയിലേക്ക് എത്തേണ്ട ആവിശ്യകത ചർച്ച ചെയ്യുന്ന കാലത്താണ് ഈ മാതൃക പ്രവർത്തനം. രണ്ടു വർഷങ്ങൾക്കു മുൻപാണ് ഇത്തരം ചിന്തകൾ കൂട്ടായ്മ മുൻപോട്ട് വെക്കുന്നത് കീഴ്പോട്ടിൽ രവീന്ദ്രൻ പ്രസിഡന്റും സായി ശോഭൻ സെക്രട്ടറിയുമായ പ്രവൃത്തിക്കുന്ന സൗഹൃദയ റെസിഡൻസ് അസോസിയേഷനാണ് ഈ സംരംഭം മുന്നോട്ട് കൊണ്ട് വന്നത്. 400 […]

Local

സൗജന്യ വിത്തുകളും തൈയ്യും വിതരണം ചെയ്തു

ജീവനി പദ്ധതിയുടെ ഭാദമായി കൃഷിഭവന്‍ കുന്ദമംഗലം സൗജന്യ വിത്തുകളും തൈയ്യും വിതരണം ചെയ്തു. കൊറോണ കാലഘട്ടത്തില്‍ കൃഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കുമാണ് വിതരണം ചെയ്തത്. 3700 ഓളം തൈകളും 1300 ഓളം പച്ചക്കറി വിത്തടങ്ങിയ കിറ്റുമാണ് വിതരണം ചെയ്തത്. കൃഷിഭവന്‍ വഴി വിതരണം ചെയ്യാന്‍ കഴിയാത്തതിനാല്‍ 23 വാഡിലെയും മെമ്പര്‍മാര്‍ മുഖേനയാണ് വിതരണം. തക്കാളി, വഴുതന, പയര്‍, പച്ചമുളക്, പാവക്ക തുടങ്ങിയവായാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് സ്ഥാന്റിങ് കമ്മറ്റി ചെയര്‍മാൻ ടി.കെ ഹിതേഷ് കുമാറിന് […]

Local

ഹരിത കേരളം; വയലില്‍ ഞാറ് നട്ട് മാട്ടുവായ് പ്രദേശ നിവാസികള്‍

  • 25th November 2019
  • 0 Comments

താമരശ്ശേരി ; സമൂഹത്തില്‍ അന്യം നിന്ന് പോയ കാര്‍ഷിക സംസ്‌കാരംതിരികെ കൊണ്ടുവരുന്നതിനു വേണ്ടി ഹരിത കേരളത്തിന്റെ ഭാഗമായി മാട്ടുവായ് ജനകീയ സ്വയം സംഘം പ്രവര്‍ത്തകരും പഴയ കാല കര്‍ഷകരും ഗ്രാമപഞ്ചായത്തും, കൃഷി വകുപ്പും കൈകോര്‍ത്ത് താമരശ്ശേരി പഞ്ചായത്തിലെ ചെമ്പ്ര 14ാം വാര്‍ഡില്‍ മാട്ടുവായ് പ്രദേശത്ത് ഞാറ് നട്ട പ്രവൃത്തി ശ്രദ്ദേയമായി. കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പരിപാടി കാര്‍ഷിക സംസ്‌കാരം തിരികെ കൊണ്ടുവരാന്‍ കാരണമായെന്ന് പരിപാടിയില്‍ എംഎല്‍എ പറഞ്ഞു.

National

പ്രതിസന്ധിയിലായി കൃഷിക്കാരും കച്ചവടക്കാരും; കുതിച്ചുയര്‍ന്ന് ഉള്ളിവില

രാജ്യത്ത് സവാളയ്ക്ക് വില കുതിച്ചുകയറുന്നു. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഒരു കിലോ സവാളയ്ക്ക് ഇന്ന് 50 രൂപയാണു വില. ചെറിയ ഉള്ളിക്ക് രണ്ടാഴ്ച കൊണ്ട് കിലോയ്ക്ക് ഇരുപത് രൂപ കൂടി 80 രൂപയായി. കഴിഞ്ഞ ഇതേസമയം ഉള്ളിക്ക് കിലോക്ക് 14 രൂപ വരെയായിരുന്നു വില. പച്ചക്കറിവില്‍പ്പന മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉള്ളിവില സൃഷ്ടിച്ചിരിക്കുന്നത്. നാസിക്ക്, പിപിള്‍ഗാവ്, ലാസല്‍ഗാവ്, ഉമ്രാണ, ഈ മേഖലയിലാണ് ഉള്ളി ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത്. ലോകത്തെല്ലായിടത്തേക്കും കയറ്റുമതി ചെയ്യുന്നതും ഈ ഉള്ളിയാണ്. സവാള […]

Local

പാഠം ഒന്ന് പാടത്തേക്ക്: കൃഷി ഉത്സവമാക്കി കുട്ടികള്‍

  • 26th September 2019
  • 0 Comments

 ഉഴുതുമറിച്ച പാടത്ത് ഞാറ്റുപാട്ടിനൊപ്പം ഞാറുനടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമുറി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കൃഷിയുടെ ആദ്യ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കൂടി എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ അതൊരു കൃഷിയുത്സവമായി. സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പും  പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാര്‍ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ  നടപ്പാക്കുന്ന പാഠം ഒന്ന് പാടത്തേക്ക്  എന്ന പദ്ധതിയുടെ ജില്ലാതല  ഉദ്ഘാടനത്തിന്റെ  ഭാഗമായാണ് കക്കോടിയിലെ കാളഞ്ചേരിതാഴം നൊച്ചിവയലില്‍ പാടശേഖരത്ത് ഞാറുനട്ടത്. ഒരു […]

Kerala Local

ചേളന്നൂരില്‍ വിളവെടുപ്പുത്സവത്തിന് തുടക്കമായി

  • 3rd September 2019
  • 0 Comments

ചേളന്നൂര്‍: കൃഷിഭവന്റെ സഹകരണത്തോടെ പുതുമ സ്വയം സഹായ സംഘം  നടത്തിയ പച്ചക്കറിക്കൃഷിയുടെ  വിളവെടുപ്പ്  ചേളന്നൂര്‍ കൃഷി ഓഫീസര്‍ ദീലിപ് കുമാര്‍ നിര്‍വഹിച്ചു. ചേളന്നൂരിലെ പുളിയകുന്നുമ്മല്‍ എന്ന മലയിലെ ഒരേക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തിരുന്നത്. വെള്ളരി, ഇളവന്‍, പയര്‍, വെണ്ട, മത്തന്‍, ഇലക്കറികള്‍ തുടങ്ങിയവയാണ്  ഇവിടെ  വിളവെടുത്തത്. മഴക്കാല പച്ചക്കറി  കൃഷിയായി തുടങ്ങിയ ഓണത്തിന് ഒരു മുറം പച്ചക്കറിയില്‍ മികച്ച വിളവാണ് ലഭിച്ചത്. കൃഷിക്കായി ചേളന്നൂര്‍ കൃഷി ഭവന്‍ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഓണത്തിന് മുന്നോടിയായി ആദ്യ വിളവെടുപ്പാണ് […]

error: Protected Content !!