Kerala News

കെപിസിസി സമൂഹമാധ്യമ ചുമതലയിൽ നിന്ന് വി ടി ബൽറാം രാജിവെച്ചു

  • 6th September 2025
  • 0 Comments

കെപിസിസി സമൂഹ മാധ്യമ ചുമതല വി ടി ബൽറാം രാജിവെച്ചു. വിഷയത്തിൽ ബൽറാമിനോട് കെപിസിസി അധ്യക്ഷൻ വിശദീകരണം തേടിയിരുന്നു. ബീഡി-ബീഹാർ പോസ്റ്റ് വിവാദത്തിന് പിന്നാലെയാണ് വി ടി ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് സ്ഥാനമൊഴിഞ്ഞത്. കൂടാതെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കാൻ കെപിസിസി തീരുമാനം. കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ വന്ന ബീഡി-ബിഹാർ പോസ്റ്റ് തെറ്റായിപ്പോയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. കോൺഗ്രസ് കേരളയുടെ എക്സിൽ വന്ന പോസ്റ്റ് പിൻവലിച്ച് ഖേദം […]

kerala Kerala kerala politics

മെഡിക്കല്‍ കോളജില്‍ കടലാസുപോലുമില്ലാത്ത ദയനീയാവസ്ഥ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു കത്തയക്കാനുള്ള കടലാസു പോലുമില്ലെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തല്‍ ആരോഗ്യമേഖലയെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്ന എല്ലാ അവകാശവാദങ്ങളും പൊള്ളയാണെന്ന് തെളിയിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മരുന്നും ഉപകരണങ്ങളും ഒന്നുമില്ലാത്ത പെട്ടിക്കടയുടെ അവസ്ഥയിലേക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ നിലംപൊത്തിയെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സത്യവും വസ്തുതയും വിളിച്ചു പറഞ്ഞ ഇടതുസഹയാത്രികനായിരുന്ന ഡോക്ടറെ വേട്ടയാടന്‍ അദ്ദേഹത്തിനെനെതിരേ മോഷണക്കുറ്റം വരെ ആരോപിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ഉപകരണത്തിന്റെ ഭാഗം കണ്ടില്ലെന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട് ചെയ്തത്. ഇതേക്കുറിച്ച് […]

National

പാര്‍ട്ടിയില്‍ കെട്ടുറപ്പില്ലെന്ന പ്രതീതി ജനങ്ങളിലുണ്ടാക്കി; കെ.സുധാകരന്റെ പരസ്യ പ്രതികരണത്തില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി

ന്യൂഡല്‍ഹി :കെപിസിസി പുനഃസംഘടനയിലെ കെ.സുധാകരന്റെ പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി.പ്രതികരണം പാര്‍ട്ടിയില്‍ കെട്ടുറപ്പില്ലെന്ന പ്രതീതി ജനങ്ങളില്‍ ഉണ്ടാക്കിയെന്ന് വിലയിരുത്തല്‍.വിഷയത്തില്‍ പരസ്യ പ്രതികരണത്തിലേക്ക് ഹൈക്കമാന്‍ഡ് കടക്കില്ല. പുതിയ നേതൃത്വം പുനഃസംഘടനയുമായി പോകട്ടെയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. തന്നെ മാറ്റണമെന്ന് നിര്‍ബന്ധം പിടിച്ചത് ദീപ ദാസ് മുന്‍ഷിയാണ്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി.ദീപാ ദാസ് മുന്‍ഷി ആരുടെയോ കയ്യിലെ കളിപ്പാവയെന്നും സുധാകരന്‍ വിമര്‍ശിച്ചു. സണ്ണി ജോസഫ് തന്റെ നോമിനി അല്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. ‘സണ്ണിയെ കോണ്‍ഗ്രസില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് […]

kerala Kerala kerala politics National

കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും? മുന്‍തൂക്കം ആന്റോ ആന്റണിക്ക്

ന്യൂഡല്‍ഹി: പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കവുമായി എഐസിസി. പുതിയ കെപിസിസി അധ്യക്ഷനെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുകയാണെന്നാണ് സൂചന. ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. കേരള നേതാക്കളുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു. നിലവിലെ സ്ഥിതിയും അധ്യക്ഷന്റെ മാറ്റത്തിലെ നിലപാടും നേതാക്കളോട് രാഹുല്‍ ആരാഞ്ഞു. പ്രഖ്യാപനം ഇന്ന് തന്നെ വന്നേക്കും എന്നാണ് വിവരം. ആന്റോ ആന്റണിക്ക് തന്നെയാണ് മുന്‍തൂക്കം. സുധാകരന്റെ പരസ്യ പ്രതികരണത്തില്‍ […]

kerala Kerala

സ്ഥാനാര്‍ഥിയാകുന്നതില്‍ ഡിസിസി അധ്യക്ഷന്മാരെ വിലക്കിയേക്കും; നിര്‍ണായക തീരുമാനവുമായി ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്മാരെ സ്ഥാനാര്‍ഥി ആകുന്നതില്‍ വിലക്കാന്‍ ഹൈക്കമാന്‍ഡ്. ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളാക്കുന്നതില്‍ നിന്നും വിലക്കാനാണ് ഹൈക്കമാന്‍ഡ് ആലോചന. സംഘടനയെ ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പുകള്‍ ചുക്കാന്‍ പിടിക്കുന്നതിനും മുഖ്യചുമതല ഡിസിസി അധ്യക്ഷന്മാര്‍ക്കാകും. ഇതുസംബന്ധിച്ച അന്തിമതീരുമാനം അഹമ്മദാബാദ് എഐസിസി യോഗത്തില്‍ ഉണ്ടാകും.

kerala Kerala kerala politics

കെപിസിസിയില്‍ പുനഃസംഘടന വേണമെന്ന് ദീപ ദാസ് മുന്‍ഷി

  • 27th February 2025
  • 0 Comments

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് കൈമാറി. കെപിസിസിയില്‍ പുനഃസംഘടന ഉടന്‍ വേണമെന്ന് ദീപ ദാസ് മുന്‍ഷി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായാണ് വിവരം. കേരളത്തിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം കേരളത്തില്‍ പുതിയ കെപിസിസി അധ്യക്ഷനെ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്നാണ് വിവരം. പുനഃസംഘടനയില്‍ ഉയര്‍ന്നുവന്നിട്ടുളള എതിര്‍പ്പുകള്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചേക്കില്ല. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം ഒഴികെയുളള ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാര്‍ മാറും. നാളെ […]

Trending

ബിഎല്‍എമാരെ നിയമിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് ഒന്ന് വരെ നീട്ടണമെന്ന് കെപിസിസി

ബിഎല്‍എമാരെ നിയമിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് ഒന്ന് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു കത്തുനല്‍കി. സംസ്ഥാനത്തെ 25387 ബൂത്തുകളിലേക്കും ബിഎല്‍എമാരെ നിയമിക്കുന്നതിനും നിയമനം ലഭിച്ച ശേഷം മാറിപ്പോയവര്‍ക്ക് പകരം ആളെ നിയമിക്കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ അവസാന തീയതി ഫെബ്രുവരി 15 വരെയായിരുന്നു. ഈ തീയതിക്കുള്ളില്‍ എല്ലാ ബൂത്തുകളിലും ബിഎല്‍എമാരുടെ നിയമനം സാധ്യമല്ലെന്നും അതിനാല്‍ സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

kerala Kerala kerala politics

കെപിസിസി ‘ദി ഐഡിയ ഓഫ് ഇന്ത്യ’ ക്യാമ്പയിന് തുടക്കം: ഇന്ദിരാ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അനുസ്മരണം നടന്നു

  • 31st October 2024
  • 0 Comments

ഇന്ദിരാ ഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ഉമ്മന്‍ചാണ്ടിയുടെയും അനുസ്മരണത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ച നടത്തി.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ മുന്‍ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല,എംഎം ഹസന്‍,കെ.മുരളീധരന്‍,വി.എം സുധീരന്‍, കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍,ജി.എസ്.ബാബു നേതാക്കളായ ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,മുന്‍മന്ത്രി പന്തളം സുധാകരന്‍,മോഹന്‍ കുമാര്‍, കൊറ്റാമം വിമല്‍കുമാര്‍,വിതുര ശശി, കമ്പറ നാരായണന്‍,വി.എസ്. ഹരീന്ദ്രനാഥ്,ആറ്റിപ്ര അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളായ എസ്.നന്മ,മിന്നരന്‍ജിത്ത്.സല്‍മ നസ്റിന് എന്നിവര്‍ ഇന്ദിരാഗാന്ധിയുടെയും വല്ലഭായ് പട്ടേലിന്റെയും ജീവചരിത്ര പാരായണം […]

kerala Kerala kerala politics

ഹൈക്കമാന്‍ഡ് അനുമതി; കെ. സുധാകരന്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക്; നാളെ ചുമതലയേല്‍ക്കും

കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കെ സുധാകരന്‍ നാളെ 10 മണിക്ക് ചുമതലയേല്‍ക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുമ്പുള്ള മടങ്ങിവരവ്. താന്‍ തന്നെയാണ് ഇപ്പോഴും കെപിസിസി പ്രസിഡന്റ് എന്നും ഏത് സമയത്തും സ്ഥാനം ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. ഹൈക്കമാന്‍ഡുമായി ആലോചിച്ചശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നുള്ളുവെന്നും കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ഒരു അനിശ്ചിതത്വവും ഇല്ല.പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി […]

Kerala

കെപിസിസി ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഫെബ്രുവരി 9ന് തുടക്കം

  • 29th January 2024
  • 0 Comments

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 9ന് കാസര്‍ഗോഡ് നിന്ന് തുടക്കം. വൈകുന്നേരം 4ന് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയുടെ ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി നിര്‍വ്വഹിക്കും. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, […]

error: Protected Content !!