അറിയിപ്പ്
സര്‍ക്കാര്‍ ഡിപ്പോകളില്‍ നിന്ന് ഒഴുകിപ്പോയ തടികള്‍ ലഭിക്കുന്നവര്‍ അറിയിക്കണംമലപ്പുറം ജില്ലയിലെ നെടുങ്കയം ഗവ. ടിമ്പര്‍ സെയില്‍സ് ഡിപ്പോ ആഗസ്റ്റ് ഏഴിന് അര്‍ധരാത്രിയോടെ കരിമ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വെളളത്തില്‍ മുങ്ങി പോകുകകയുണ്ടായി. പാലക്കാട് സെയില്‍സ് ഡിവിഷന്റെ കീഴിലാണ് ഈ ഡിപ്പോ. ഡിപ്പോ ഓഫീസിനകത്തും മറ്റു കെട്ടിടങ്ങള്‍ക്കകത്തേക്കും വെളളം കയറിയതുകാരണം ഡിപ്പോയില്‍ സൂക്ഷിച്ചിട്ടുളള തടികള്‍ വെളളത്തില്‍ ഒഴുകി നഷ്ടപ്പെട്ടു. ഏകദേശം 500 എം.ക്യൂബ് തടി നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. തടികള്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകി പുഴയുടെ തീര ഭാഗങ്ങളില്‍ അടിയാനിടയുണ്ട്. സര്‍ക്കാര്‍ തടി […]
