‘രക്ഷപ്പെട്ടത് ഒരുവിധത്തില്‍, ലിഫ്റ്റില്‍ കയറ്റിയത് ഡോക്ടര്‍ വിളിക്കുന്നെന്ന് പറഞ്ഞ്’; തുറന്ന് പറഞ്ഞ് കോഴിക്കോട് പീഢനശ്രമം നേരിട്ട യുവതി
കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ ഒരുവിധത്തിലാണ് സെക്യൂരിറ്റി ജീവനക്കാരന്റെ പീഡന ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് കൊവിഡ് രോഗിയായ യുവതി. ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞ് ലിഫ്റ്റില്‍ കയറ്റിയ സെക്യൂരിറ്റി ജീവനക്കാരന്‍ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ചയാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. ഡയബറ്റിക് ആയതുകൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഹോം ക്വാറന്റീന്‍ പറ്റില്ലെന്ന് പറഞ്ഞു. അതേതുടര്‍ന്നാണ് അഡ്മിറ്റായത്. ആശുപത്രി അധികൃതരുടെ ഭാഗത്തു […]



