Kerala kerala politics

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; സംഘടന സംവിധാനം ശക്തിപ്പെടുത്തുമെന്ന് കെ മുരളീധരൻ

  • 9th September 2023
  • 0 Comments

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് കെ.മുരളീധരൻ. മുൻപ് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ് എന്നാണ് കെ.മുരളീധരൻ പറയുന്നത്. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം എന്നും പ്രചരണത്തിന് താനും ഉണ്ടാകും എന്നും മുരളീധരൻ വ്യക്തമാക്കി. പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊർജ്ജം നൽകുന്നു.നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.പുതുപ്പള്ളി വിജയത്തിന് പിന്നിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചു.സഹതാപം രണ്ട് തരത്തിൽ […]

Kerala News

കനത്ത മഴ; ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

  • 7th September 2023
  • 0 Comments

കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്തങ്ങൾ തടയുന്നതിനായി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ കർശനമായി നിർത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടാവില്ലെന്ന് ജില്ലാ കലക്ടർ എ. ഗീത അറിയിച്ചു. വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം […]

Kerala News

കോഴിക്കോട് മയക്ക് മരുന്ന് വേട്ട; 2.150 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

  • 6th September 2023
  • 0 Comments

കോഴിക്കോട് മയക്ക് മരുന്ന് വേട്ട. 2.150 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.സന്തോഷ്, ഖമറുന്നീസ എന്നിവരെയാണ് ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ മനോജ് പടിക്കത്തും സംഘവും പിടികൂടിയത്. ദമ്പതികളെന്ന വ്യാജേന ഉൾപ്രദേശങ്ങളിൽ വാടക വീടെടുത്ത് കഞ്ചാവ് മൊത്തമായി ശേഖരിച്ച് ചില്ലറ വിൽപ്പന നടത്തുകയാണ് ഇവരുടെ പതിവ്. ഖമറുന്നീസയുടെ പേരിൽ മൊത്ത വിൽപ്പനക്കായി കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് കേസുകൾ നിലവിലുണ്ട്. വെള്ളിപ്പറമ്പ് , കുറ്റിക്കാട്ടൂർ പ്രദേശങ്ങളിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് ലഭിച്ച സൂചനയെ തുടർന് നടത്തിയ […]

Kerala News

കോഴിക്കോട് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനെ കാണാനില്ല;ദുരൂഹത

  • 31st August 2023
  • 0 Comments

കോഴിക്കോട് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുഹമ്മദ് ആട്ടൂരിനെയാണ് കാണാതായത്. മുഹമ്മദിനെ കാണാനില്ലെന്ന ഭാര്യ റംലത്തിന്റെ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്ത് വിവിധ സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല.ഇക്കഴിഞ്ഞ 21 നാണ് മുഹമ്മദിനെ കാണാതായത്. വൈഎംസിഎ ക്രോസ് റോഡിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന മുഹമ്മദ് അവിടെ നിന്ന് പുറത്തേക്കിറങ്ങിയിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുപത്തിരണ്ടാം തീയതി ഉച്ചയ്ക്ക് രണ്ട് മണിക്ക് അത്തോളി പറമ്പത്ത് വെച്ച് ഫോൺ സ്വിച്ച് […]

Entertainment Kerala Local

കോഴിക്കോട് ബീച്ചിലെ കുട്ടികളുടെ പാർക്കിൻ്റെ മുഖഛായ മാറും; നവീകരണത്തിന് 7.5 കോടി രൂപ‌‌

  • 11th August 2023
  • 0 Comments

കോഴിക്കോട്: പഴയ ലയൺസ് പാർക്ക് ആധുനിക രീതിയിൽ നവീകരിക്കാനായി 7.5 കോടി രൂപയുടെ പദ്ധതിയാണ് കോർപറേഷൻ ആവിഷ്കരിച്ചിരിക്കുന്നത്. അമൃത് 2 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോർപറേഷൻ പാർക്കിന്റെ നവീകരണം നടത്തുന്നത്. ലയൺസ് പാർക്ക് 2 വർഷമായി തകർന്നു കിടക്കുകയാണ്. അമൃത് പദ്ധതിയിൽ പാർക്ക് വിഭാഗത്തിനു മാത്രമായി 7.5 കോടി രൂപ അനുവദിക്കാൻ കഴിയാത്തതിനാൽ പാർക്കിനോട് അനുബന്ധിച്ച് ഒരു കുളവും അതിന്റെ ലാൻഡ്സ്കേപ്പും നിർമിച്ചു ജലാശയ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി അമൃത് 2ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമൃത്കോർ കമ്മിറ്റിയുടെ ഈ തീരുമാനം […]

Local

ഓണാഘോഷം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾക്ക് വിലക്ക്

  • 10th August 2023
  • 0 Comments

ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും കേന്ദ്രീകരിച്ച് വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നീ വാഹനങ്ങൾ ഉപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മിന്നൽ പരിശോധനകൾ നടത്തും. രക്ഷിതാക്കളും അധ്യാപകരും ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതാത് സ്ഥലത്തെ […]

bussines Food

കോഴിക്കോടിന് രുചി വിളമ്പിയ സാഗർ ഹോട്ടലിലെ പഴയ കാല സുഹൃത്തുക്കൾ ഒത്തുകൂടി

  • 9th August 2023
  • 0 Comments

കോഴിക്കോടിന്റെ രുചി വൈവിധ്യങ്ങൾ കയ്യടക്കിയ സാഗർ ഹോട്ടലിന്റെ സ്ഥാപനകാലം മുതലുള്ള പഴയ കാല പ്രവർത്തകരും സുഹൃത്തുക്കളും ഒത്തുചേർന്നു.ഹോട്ടൽ സാഗർ പൂർവ തൊഴിലാളി കുടുംബസംഗമം എന്ന പേരിൽ കുന്ദമംഗലത്ത് ഹോട്ടൽ അജ്‌വ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയിൽ സമദ് നരിക്കുനി സ്വാഗതം പറഞ്ഞു .ഇസ്മായിൽ പാലാഴി അധ്യക്ഷത വഹിച്ചു.ഗാന രചയിതാവ് ബാപ്പു വെളിപ്പറമ്പ് കുടുംബസംഗമം ഉദ്‌ഘാടനം ചെയ്തു. മുഹൈമിൻ നീലാറമ്മൽ , മുഹമ്മദ്‌ മുറിയാനാൽ, മരക്കാർ ഹാജി മുണ്ടിക്കൽ താഴം,അബ്ദുൽസലാം പിടി താമരശേരി,മുസ്തഫ പുത്തൂർ മഠം , അബ്ദുറഹിമാൻ, കുഞ്ഞഹമ്മദ് […]

Culture Entertainment

സഞ്ചാരികൾക്കൊരു സുന്ദര സങ്കേതം..

  • 2nd August 2023
  • 0 Comments

കേരളമറിയുന്ന വിനോദ സഞ്ചാരകേന്ദ്രമല്ല കോഴിക്കോട് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സങ്കേതം.എങ്കിലും ആളുകളെ ആകർഷിച്ച് സങ്കേതത്തിലെത്തിക്കാൻ കഴിവുള്ള ഇടമാണ്. നീളൻ റോഡും റോഡിനിരുവശമായി നിറഞ്ഞ വാഴത്തോപ്പുകളും വിശാലമായ വയലും വയലിന് നടുവിലൂടെ മനോഹരമായി ഒഴുകുന്ന തോടും ചേർന്ന പ്രകൃതി സുന്ദരമായ പ്രദേശമാണ് ഇത്.ഒന്നോ രണ്ടോ ശക്തമായ മഴ ലഭിച്ചാൽ വയൽ നിറഞ്ഞ് വെള്ളം റോഡിലെത്തും. വെള്ളത്താൽ ചുറ്റപ്പെട്ട സങ്കേതം കാണാൻ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്. പ്രകൃതി സൗന്ദര്യം പോലെ തന്നെ ഇവിടുത്തെ മറ്റൊരു ആകർഷണമാണ് ദേശാടനക്കിളികൾ. ദേശാടനകിളികളുടെ പ്രിയ […]

News

പയ്യോളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

  • 26th July 2023
  • 0 Comments

കോഴിക്കോട്: പയ്യോളി ദേശീയ പാതയിൽ അയനിക്കാട് കളരിപ്പടിക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന അൽ സഫ ബസാണ് അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. എസ്ഐ മനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘവും വടകരയിൽ നിന്ന് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Local News

കളൻതോട് എംഇഎസ് കോളേജിലെ റാഗിംഗ്: ജാമ്യത്തിനായി പ്രതികൾ, പിതാവിനെ സ്വാധീനിക്കാൻ ശ്രമം

  • 25th July 2023
  • 0 Comments

കോഴിക്കോട്: കളൻതോട് എംഇഎസ് കോളേജിലെ റാഗിംഗിൽ വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. പ്രതികൾക്കായുള്ള തിരച്ചിൽ ഊർചിതമാക്കി. ഇവരുടെ വീടുകളിലും മറ്റിടങ്ങളിലും കുന്ദമംഗലം പോലീസ് നിരവധി തവണയാണ് എത്തിയത്. പ്രതികൾ ജാമ്യത്തിനായി ശ്രമിക്കുന്നതായി വിവരമുണ്ട്. കേസിൽ പ്രതികളായ കൊടുവള്ളി കരുവമ്പൊയിൽ ചിരുകണ്ടം അമ്പത്ത് ആദിൽ ഇർഫാൻ, പുതുപ്പാടി മുഹമ്മദ് ഇഷാം, ചെലവൂർ മുണ്ടയാത്ത് ഹൌസിൽ ഷാനിൽ, കൊടുവള്ളികച്ചേരി കുന്നുമ്മൽ സിറാജ്, കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെയണ കുന്ദമംഗലം പോലീസ് കേസെടുത്തിരിക്കുന്നത്. കോളേജിൽ നിന്നും ഇവരെ നിലവിൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കാലിക്കറ്റ് […]

error: Protected Content !!