വെളിച്ചം സംസ്ഥാന സംഗമവും അവാര്‍ഡ് ദാനവും മെയ് 25 ന് കോഴിക്കോട്ട്
കോഴിക്കോട്: കെ.എന്‍.എം യുവ ഘടകമായ ഐ.എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിലുള്ള വെളിച്ചം, ബാലവെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ പതിനഞ്ചാമത് സംഗമവും അവാര്‍ഡ് ദാനവും മെയ് 25 ( ശനി) ന് കോഴിക്കോട്ട് നടക്കും. ‘ക്വുര്‍ആന്‍ നേരിന്റെ നേര്‍വഴി’ എന്ന ശീര്‍ഷകത്തിലാണ് സംഗമം നടക്കുന്നത്. ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ മഹത് സന്ദേശങ്ങളെ അറിയാനും പഠിക്കാനുമുതകുന്നതാണ് വെളിച്ചം പഠനദ്ധതി. സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് പഠിതാക്കളാണ് പദ്ധതിയുടെ ഭാഗമായി പരീക്ഷ എഴുതുന്നത്.ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന്റെ ഭാഗമായി മര്‍ഹൂം മുഹമ്മദ് അമാനി […]