Kerala News

കോഴിക്കോട് ജില്ലാ കളക്ടറുടെ വാഹനത്തിന് നേരെ കല്ലേറ്

  • 1st April 2021
  • 0 Comments

കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവറാവുവിന്റെ വാഹനത്തിന് നേരെ കല്ലേറ്. കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെയാണ് കല്ലെറിഞ്ഞത്. കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. എലത്തൂര്‍ സ്വദേശിയായ പ്രതിയെ നടക്കാവ് പൊലീസ് കസ്റ്റിഡിയിലെടുത്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ എലത്തൂരിലെ പെട്രോള്‍ പമ്പിലും ഇയാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി പൊലീസ് പറയുന്നു. രാവിലെ കളക്ടറേറ്റ് വളപ്പില്‍ എത്തിയ ഇദ്ദേഹം കല്ലെടുത്ത് കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു എന്നാണ് കളക്ടറേറ്റ് ഓഫീസിലുള്ളവര്‍ പറയുന്നത്. സംഭവസമയത്ത് കാറില്‍ ആരും ഉണ്ടായിരുന്നില്ല.

തെരഞ്ഞെടുപ്പ് യോഗങ്ങള്‍ പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് മാത്രം നടത്താം; ജില്ലാ കളക്ടര്‍

  • 23rd November 2020
  • 0 Comments

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജാഥ, പൊതുയോഗങ്ങള്‍ എന്നിവ നടത്തുന്നതിന് പെരുമാറ്റചട്ടങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ കലക്ടറും ജില്ലാ വരണാധികാരിയുമായ എസ് സാംബശിവറാവു അറിയിച്ചു. യോഗം നടത്തുന്ന സ്ഥലം, ജാഥ കടന്നുപോകുന്ന വഴി എന്നിവ കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി രേഖാമൂലം വാങ്ങേണ്ടതാണ്. ഇതുസംബന്ധിച്ചുള്ള കോടതി നിര്‍ദ്ദേശങ്ങളും പാലിക്കണം. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ പൊതുയോഗം നടത്തരുത്. ജാഥയോ യോഗമോ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള […]

News

കോഴിക്കോട് ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കോവിഡ്‌

കോഴിക്കോട് ജില്ലയിൽ ഇന്ന് 174 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 124 പേർക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് എത്തിയ 7 പേർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ 37 പേർക്കും കേസ് റിപ്പോർട്ട്‌ ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത 6 പേർക്കാണ് കോവിഡ് ബാധിച്ചത്.. 6 പേര്‍ക്ക് രോഗമുക്തി കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 16 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് കോര്‍പ്പറേഷന്‍ – 1, തിരുവളളൂര്‍ – 4, നാദാപുരം – […]

News

കോര്‍പ്പറേഷന്‍ പരിധിയില്‍ നിരീക്ഷണം ശക്തിപ്പെടുത്തും- ജില്ലാ കലക്ടര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണവും പരിശോധനയും ശക്തിപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ ഹാളില്‍ നടന്ന ജനപ്രതിനിധി,രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. വാര്‍ഡ് ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം തീരദേശമേഖലകളില്‍ കൂടുതല്‍ കേന്ദ്രീകരിക്കും. അവിടങ്ങളില്‍ ജാഗ്രതാ ബോധവത്ക്കരണം സംഘടിപ്പിക്കും. റെസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണം ഉറപ്പ് വരുത്തും. പൊതുസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മാലിന്യനിര്‍മാജനം കാര്യക്ഷമമാക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ […]

Local

മഴക്കാല പൂര്‍വശുചീകരണം അടിയന്തരമായി പൂര്‍ത്തീകരിക്കണം – ജില്ലാകലക്ടര്‍

മഴക്കാല പൂര്‍വശുചീകരണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധവും മഴ കനക്കുന്നതിനുമുന്‍പ് ശക്തമാക്കണം. മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് നിര്‍ദ്ദേശം. ശുചീകരണ പ്രവൃത്തികള്‍ സുഗമമായി നടത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി മിഷന്‍ ടീം ഉണ്ടാക്കും. മഴക്കാല ദുരന്തവനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്കുകളിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ആക്ടിവേറ്റ് ചെയ്യാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള മുന്‍കൂര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡരികുകളില്‍ അപകടഭീഷണി […]

Local

കോവിഡ്-19: ജില്ലാ കലക്ടര്‍ക്ക് ഓണ്‍ലൈനായി പരാതികള്‍ നല്‍കാം

കോവിഡ് 19 ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ പരാതികളും സംശയങ്ങളും ആശങ്കകളും കോവിഡ്-19 ജാഗ്രത പ്രോഗ്രസീവ് ആപ്ലിക്കേഷന്‍ വഴിയോ കലക്ടറുടെ ഫേസ്ബുക്ക് പേജ് വഴിയോ കണ്‍ട്രോള്‍റൂം വഴിയോ അറിയിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പരാതികള്‍/ അപേക്ഷകളിന്മേല്‍ ഉടന്‍ നടപടി ഉണ്ടാകും. കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് ഓണ്‍ലൈനായി 1656 പരാതികളാണ് ഇതിനകം ലഭിച്ചത്. കലക്ടര്‍ കോഴിക്കോട് ഫേസ്ബുക്ക് പേജില്‍ 1496 ഉം കോവിഡ് ജാഗ്രത പ്രോഗ്രസീവ് അപ്ലിക്കേഷന്‍ വഴി 160 ഉം പരാതികള്‍ ലഭിച്ചു. ഇതില്‍ ഫേസ് ബുക്ക് വഴി […]

Local

ലഭിച്ച എല്ലാ ഫലങ്ങളും നെഗറ്റീവ്; കൊറോണ നേരിടാന്‍ പ്രതിരോധ – ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി ജില്ലാ കളക്റ്റര്‍

കോഴിക്കോട് ജില്ലയില്‍ കൊറോണ രോഗം നേരിടാന്‍ പ്രതിരോധ – ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമായി തുടരുകയാണെന്ന് ജില്ലാ കളക്റ്റര്‍ സാംബശിവറാവു കളക്റ്ററേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ അറിയിച്ചു.പുതിയതായി 16 പേരു കൂടി വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇതോടെ ഹൗസ് ക്വാറന്റനിലുള്ളവരുടെ എണ്ണം 332 ആയി. ബീച്ച് ആശുപത്രിയില്‍ ഒരാള്‍ കൂടി വന്നതോടെ നാലുപേരും മെഡിക്കല്‍ കോളേജില്‍ ഒരാളും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഒരാളുടെ സ്രവം സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ ഇതുവരെ 21 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 17 പേരുടെ […]

News

ഐഐഎംന്റെ ധാര്‍ഷ്ട്യത്തിന് തിരിച്ചടി: കലക്ടര്‍ ജനങ്ങള്‍ക്കൊപ്പം

കോഴിക്കോട്: കുന്ദമംഗലം ഐഐഎം ലെ മാലിന്യം മൂലം കുടിവെള്ളം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന കുന്ദമംഗലം മാട്ടുമ്മല്‍ പ്രദേശവാസികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് കോഴിക്കോട് ജില്ല കലക്ടര്‍ സാംബശിവ റാവു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മാട്ടുമ്മല്‍ പ്രദേശത്തെ നിവാസികളാണ് കാലങ്ങളായി ശുദ്ധജലം കിട്ടാതെ ഐഐഎംന്റെ കാരുംണ്യത്തിന് വേണ്ടി കനിഞ്ഞിരുന്നത്. ഇവരുടെ വീടുകളിലെ കിണറുകളാണ് ഐഐഎമ്മിലെ മാലിന്യം ഒഴുകിയെത്തി ഉപയോഗശൂന്യമായത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം ശുചിത്വ മിശനും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും ഡിസാസ്റ്റര്‍ മാനേജ്‌മെന്റും അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി മാലിന്യം […]

error: Protected Content !!