അന്യംനിന്ന് പോകുന്ന കൊയ്ത്ത് നേരില്‍കണ്ട് വിദ്യാര്‍ത്ഥികള്‍
പുതിയ തലമുറയ്ക്ക് അന്യം നിന്ന് പോകുന്ന കൊയ്ത്ത് നേരില്‍ കണ്ട് പുള്ളന്നൂര്‍ ന്യൂ ഗവ.എല്‍.പി സ്‌കൂളിലെ കുട്ടികള്‍. തൊട്ടടുത്ത പ്രദേശമായ പുളളന്നൂര്‍ നെല്‍ വയലിലേക്ക് യാത്ര പോയണ് പഴയ കാലത്തിന്റെ സൗന്ദര്യം പുതു തലമുറ ആസ്വദിച്ചത്. പരിപാടിയില്‍ നെല്ല് വിളവെടുപ്പിന്റെ വിവിധ ഘട്ടങ്ങള്‍ പുത്തേരിയമ്മ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. കൊയ്ത്തും മെതിയും കൊയ്ത്തുപാട്ടും മറ്റും മനസ്സിലാക്കുകയും പഠനത്തിന്റെ ഭാഗമായി കുട്ടികള്‍ നോട്ട് പുസ്തകത്തില്‍ കുറിച്ചെടുക്കുകയും ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പുഷ്പലത ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്റ് ശാന്ത.കെ.പി, അനീസ്.ഇ.കെ […]
