Local

കൊയിലാണ്ടിയില്‍ കുടുംബശ്രീ കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു

കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ഷിജു ഉദ്ഘാടനം നിര്‍വഹിച്ചു. സൗത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ കെ വിപിന അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സുദിന, ഉപസമിതി കണ്‍വീനര്‍മാരായ നസ്നി, ഷീജ, മെന്റര്‍ ഷീല എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടി ടൗണിലാണ് ഫെസ്റ്റ് നടത്തുന്നത്.

Kerala kerala

സത്യനാഥന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് മുറിവുകള്‍; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

  • 23rd February 2024
  • 0 Comments

കൊയിലാണ്ടി ചെറിയപ്പുറം പരദേവതാ ക്ഷേത്രമുറ്റത്ത് കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് കാരണം സത്യനാഥനും പ്രതി അഭിലാഷും തമ്മിലുള്ള വ്യക്തിവിരോധമെന്നാണ് പൊലീസ് നിഗമനം. കസ്റ്റഡിയിലുള്ള സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. ഉത്സവത്തിനെത്തിയ ഭക്തജനങ്ങളും ഗാനമേള കേള്‍ക്കാന്‍ എത്തിയ നാട്ടുകാരും അടക്കം നൂറുകണക്കിന് ആളുകള്‍ […]

information

കൊയിലാണ്ടി താലൂക്ക് ആശുപത്രി ചുറ്റുമതിലും കവാടവും ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ ചുറ്റുമതിലും കവാടവും ഇന്ന് (ഒക്ടോബര്‍ 24) ഉച്ചക്ക് ഒരു മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പുതുതായി ഉദ്ഘാടനം കഴിഞ്ഞ ആറ് നില കെട്ടിടത്തിന് മുന്നിലായാണ് കവാടം നിര്‍മ്മിച്ചിരിക്കുന്നത്. ആശുപത്രിയുടെ മുഴുവന്‍ ചുറ്റുമതിലും പുതുക്കിപ്പണിതിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവൃത്തി നടത്തിയത്. കെ. ദാസന്‍ എം.എല്‍.എ യുടെ ആസ്തി വികസന […]

Local

ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

കൊയിലാണ്ടി – താമരശ്ശേരി – മുക്കം – അരീക്കോട് – എടവണ്ണ (കെ.ടി.എം.എ.ഇ) റോഡില്‍ ടോള്‍ ബുത്ത് മുതല്‍ കോതമംഗലം വരെയുളള ഭാഗത്ത് പുനരുദ്ധാരണ പ്രവൃത്തി നടന്നുവരുന്നതിനാല്‍ ഇതുവഴിയുളള  വാഹന ഗതാഗതത്തിന് ക്രമീകരണം എര്‍പ്പെടുത്തി.  ഇന്ന് (ജൂലൈ 20) മുതല്‍ അണേലക്കടവില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരുന്ന വാഹനങ്ങള്‍ മണമല്‍ വഴി കൊയിലാണ്ടി-മുത്താമ്പി റോഡില്‍ പ്രവേശിച്ച് കൊയിലാണ്ടിയിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

error: Protected Content !!