Kerala News

പി.സി ജോർജ്ജിന്‍റെ പ്രചരണത്തിനിടയിൽ സംഘർഷം

  • 26th March 2021
  • 0 Comments

കോട്ടയം പാറത്തോടിൽ പി.സി ജോർജ്ജിന്‍റെ പ്രചരണത്തിനിടയിൽ സംഘർഷം. പി.സി.ജോര്‍ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും പ്രചരണ വാഹനങ്ങള്‍ കടന്നുപോയി. ഇതോടെ അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടുതവണ ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് ആവര്‍ത്തിക്കുകയും അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ സി.പി.എം. വാഹനങ്ങള്‍ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ജനപക്ഷത്തിന്റെ പ്രവര്‍ത്തകരും സി.പി.എം. പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. സി.പി.എം പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തിയെന്ന് പി.സി ജോർജ് ആരോപിച്ചു. .

കോട്ടയത്ത് സിപിഐയുടെ വാശിക്ക് വഴങ്ങി സിപിഎം; ജില്ലാ പഞ്ചായത്തിലേക്ക് വിട്ടുകൊടുത്തത് നാലുസീറ്റ്

  • 16th November 2020
  • 0 Comments

ഒടുവില്‍ കേരളാ കോണ്‍ഗ്രസ് തട്ടകത്തില്‍ സിപിഐയ്ക്ക് വഴങ്ങി സിപിഎം. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റു വിഭജനമാണ് കൂടുതല്‍ നഷ്ടം സഹിച്ച് സിപിഎം പൂര്‍ത്തിയാക്കിയത്. നിലവില്‍ സിപിഎം- 9, കേരള കോണ്‍ഗ്രസ് ജോസ് പക്ഷം- 9, സിപിഐ-4 എന്നിങ്ങനെയാണ് ഇടതുമുന്നണിയിലെ സീറ്റ്. സീറ്റുകള്‍ സിപിഎം, ജോസ് പക്ഷം, സിപിഐ എന്നീ പാര്‍ട്ടികള്‍ വീതിച്ചെടുത്തതോടെ ജനതാദള്‍, എന്‍സിപി തുടങ്ങിയ ഘടക കക്ഷികള്‍ക്ക് സീറ്റ് ഇല്ലാതായി. 2015ല്‍ സിപിഎം 13 സീറ്റിലും സിപിഐ അഞ്ചു സീറ്റിലുമാണ് മത്സരിച്ചത്. […]

Kerala

കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹ സംസ്കാരം​ തടഞ്ഞ സംഭവത്തിൽ ബി.ജെ.പി കൗൺസിലർ ഉൾപ്പടെ 30 പേർക്കെതിരെ കേസ്

  • 27th July 2020
  • 0 Comments

കോട്ടയം: ​ജില്ലയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹ സംസ്കാരം​ തടഞ്ഞ സംഭവത്തിൽ ബി.ജെ.പി കൗൺസിലർ ഉൾപ്പടെ 30 പേർക്കെതിരെ കേസ്. നഗരസഭ ബി ജെ പി കൗൺസിലർ ടി.എൻ. ഹരികുമാറിന്റെ തേതൃത്വത്തിലായിരുന്നു ഇന്നലെ മൃതദേഹം സംസ്കരിക്കാൻ സമ്മതിക്കാതെ തടഞ്ഞു നിർത്തിയത്. ശനിയാഴ്​ചയാണ്​ ചുങ്കം സി.എം.എസ് കോളജിന് സമീപം നെടുമാലിയിൽ ഔസേഫ് ജോർജ്​ (85) മരണപെടുന്നത് മരണശേഷം നടത്തിയ പരിശോധനയിൽ​ കോവിഡ്​ സ്ഥിരീകരിക്കുകയായിരുന്നു​. ഇതിനെ തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നഗരസഭയും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും ചേർന്ന് മുട്ടമ്പലം […]

Kerala News

കോട്ടയത്ത് രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് യുവതി ഏഴ് മാസം ഗർഭിണിയാണ്

കോട്ടയം: കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും വന്ന രണ്ടു വയസ്സുകാരന്റെ അമ്മയ്ക്കുംകോവിഡ്. 29 കാരിയായ യുവതി 7 മാസം ഗർഭിണിയാണ്. അമ്മയ്‌ക്കൊപ്പം മടങ്ങിയ കുട്ടിയ്ക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇന്നലെ സ്ഥിരീകരിക്കാത്ത കുഞ്ഞിന്റെ അമ്മയുടെ രണ്ടാമത്തെ സ്രവ പരിശോധന പോസിറ്റീവ് ആവുകയായിരുന്നു. ഇവരെ വിമാനത്തവളത്തിൽ നിന്നും കൊണ്ട് വന്ന ഡ്രൈവറെയും ഭർത്താവിന്റെ അമ്മയെയും നിരീക്ഷണത്തിൽ ആക്കി. അമ്മയുമായി യുവതി സമ്പർക്കം പുലർത്തിയിരുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം

Kerala Local

കോട്ടയത്ത് രണ്ടു വയസ്സുള്ള കുഞ്ഞിന് കോവിഡ്

കോട്ടയം: കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും വന്ന മലയാളികളിൽ രണ്ടു വയസ്സുകാരന് കോവിഡ്. അമ്മയ്‌ക്കൊപ്പം മടങ്ങിയ കുട്ടിയ്ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഉഴുവൂരിലേക്ക് വന്നവരാണിവർ. അതെ സമയം അമ്മയുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല. രോഗ ലക്ഷണം ഒന്നും തന്നെ നിലവിൽ ഇവർക്കില്ല ഇവരെ കേരളത്തിലേക്ക് വരുന്നതിനു മുൻപ് വിമാനത്താവളത്തിലേക്ക് കൊണ്ട് വന്ന ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു. ഇതിനെ തുടർന്നാണ് പരിശോധന നടത്തിയിരുന്നത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനിലവിൽ തൃപ്തികരമാണ്. ഇവരുടെ കൂടെ യാത്ര ചെയ്ത മലപ്പുറം സ്വദേശിക്കും രോഗം […]

Kerala News

കോട്ടയവും ഇടുക്കിയും റെഡ് സോണിൽ

തിരുവനന്തപുരം : ആശ്വസിക്കാനാവാതെ കോട്ടയവും ഇടുക്കിയും. നേരത്തെ തുടർച്ചയായ ദിവസങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യാതിരുന്ന ജില്ലകളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ. റിസൾട്ട് ആകെ മാറി മറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത് രോഗികളിൽ ഭൂരി ഭാഗവും ഈ രണ്ടു ജില്ലകളിലാണ് ഇതോടെ സർക്കാർ കോട്ടയം ഇടുക്കി ജില്ലകളെ റെഡ് സോൺ ആയി പ്രഖ്യാപിച്ചു. ഇതോടെ പരിശോധന കർശനമാക്കി . എറണാകുളം, കോട്ടയം ജില്ലാ അതിർത്തി അടയ്ക്കാൻ കലക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. പ്രത്യേക […]

News

വിശപ്പുരഹിത കേരളം; കോട്ടയത്ത് ഇനി 20 രൂപയ്ക്ക് ഊണ്

കോട്ടയം നഗരത്തിലെത്തുന്നവര്‍ക്ക് ഇനി വെറും 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്‍റെ വിശപ്പുരഹിത കേരളം-സുഭിക്ഷാ പദ്ധതിയുടെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ ആദ്യ കൗണ്ടര്‍ നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് എതിര്‍വശത്തുള്ള നഗരസഭാ വനിതാ വിശ്രമ കേന്ദ്രത്തില്‍ തുറന്നു. വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ജനങ്ങളുടെ സഹകരണമുണ്ടായാല്‍ സുഭിക്ഷാ പദ്ധതി കൂടുതല്‍ വിപുലമാക്കാനാവുമെന്ന്      മന്ത്രി പറഞ്ഞു. ഭക്ഷണ വിതരണ കൗണ്ടറിന് സ്ഥലസൗകര്യമൊരുക്കിയ നഗരസഭയെ മന്ത്രി അഭിനന്ദിച്ചു. അശരണര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് 20 […]

Kerala Local

വിമതസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് മുന്നണി ധാരണയുടെ ലംഘനം: ജോസ്.കെ.മാണി

  • 4th September 2019
  • 0 Comments

കോട്ടയം: പാലയില്‍ വിമതനെ നിര്‍ത്തിയതില്‍ മുന്നണി ധാരണയുടെ ലംഘനമാണെന്ന് ജോസ്.കെ.മാണി. പ്രശ്‌നത്തെ യുഡിഎഫ് ഗൗരവത്തോടെ കാണുന്നുവെന്നും ജോസ്.കെ.മാണി പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പിൽ വിമതസ്ഥാനാര്‍ത്ഥിയായി കേരളാകോണ്‍ഗ്രസ് എം അംഗവും പി ജെ ജോസഫ് അനുകൂലിയുമായ വര്‍ഗീസ് കണ്ടത്തിലാണെന്ന വാർത്ത വന്നിരുന്നു. പി ജെ ജോസഫിന്റെ പിഎയ്‌ക്കൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വര്‍ഗീസ് ഡമ്മി സ്ഥാനാര്‍ത്ഥി മാത്രമാണെന്നാണ് ജോസഫ് പക്ഷം ഉന്നയിച്ചു. അതേസമയം ജോസ് ടോം പുലിക്കുന്നേലിന് രണ്ടില […]

Kerala Local News

കേരളത്തിലെ അഞ്ച് ജില്ലകളില്‍ അപകടകരമാം വിധം പൊടിപടലം കൂടുതലെന്ന് പഠനം

  • 2nd September 2019
  • 0 Comments

കോട്ടയം: അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന പൊടിപടലങ്ങള്‍ കോട്ടയം, എറണാകുളം, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ കൂടുതലെന്ന് എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വിറോണ്‍മെന്റല്‍ സയന്‍സസ്. 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാപദാര്‍ഥങ്ങളുടെ അളവ് കൂടുന്നതാണ് മലിനീകരണത്തിന് കാരണം. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത് ഒരു ക്യുബിക് മീറ്റര്‍ വായുവില്‍, 2.5 മൈക്രോണിന് താഴെയുള്ള കണികാപദാര്‍ഥങ്ങളുടെ മൈക്രോഗ്രാം അളവിന്റെ പരിധി 10 ആണ്. എന്നാൽ എറണാകുളം വൈറ്റിലയില്‍-92,കോട്ടയം കെ.കെ.റോഡ്-80, കണ്ണൂര്‍-50,പാലക്കാട് കഞ്ചിക്കോട്ട്-60,വയനാട് സുല്‍ത്താന്‍ ബത്തേരി-63,തിരുവനന്തപുരത്ത്-42,ഇടുക്കി പത്തനംതിട്ട-യഥാക്രമം 25, 22 എന്നിങ്ങനെയാണ് […]

Kerala Trending

അഭയ കേസിൽ വീണ്ടും കൂറുമാറ്റം

കോട്ടയം : 27 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ച്ച വിചാരണ ആരംഭിച്ച സിസ്റ്റർ അഭയ കേസിൽ വീണ്ടും കൂറുമാറ്റം. അമ്പതാം സാക്ഷിയ്ക്ക് പിന്നാലെ ഇന്ന് നാലാം സാക്ഷിയാണ് കൂറുമാറിയത്. നാലാം സാക്ഷി സഞ്ചു പി മാത്യു സംഭവം നടന്ന ദിവസം രാത്രിയിൽ പ്രതികളുടെ വാഹനം മഠത്തിന്‌ പുറത്ത്‌ കണ്ടിരുന്നുവെന്ന്‌ മൊഴി നൽകിയിരുന്നത് എന്നാൽ സാക്ഷി ആ മൊഴി വിചാരണയ്ക്കിടെ മാറ്റി. കേസിലെ അമ്പതാം സാക്ഷിയും സിസ്റ്റര്‍ അഭയയോടൊപ്പം താമസിക്കുകയും ചെയ്ത സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം മൊഴി […]

error: Protected Content !!