International

കൊറോണ വൈറസ്; ഹോങ്കോങില്‍ ഒരു മരണം; ചൈനക്ക് പുറത്തിത് രണ്ടാമത്തേത്

കൊറോണ വൈറസ് ബാധയേറ്റ് ഹോങ്കോങ്ങില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു. ചൈനക്ക് പുറത്തുണ്ടാവുന്ന രണ്ടാമത്തെ മരണമാണിത്. ഹോങ്കോങ്ങില്‍ സ്ഥിരീകരിക്കുന്ന ആദ്യത്തെ മരണവും. ചികിത്സയിലുണ്ടായിരുന്ന 39 കാരനാണ് മരിച്ചത്. ഞായറാഴ്ച ഫിലിപ്പന്‍സില്‍ കൊറോണ ബാധിച്ച ചൈനീസ് പൗരന്‍ മരിച്ചിരുന്നു മരിച്ച ഹോങ്കോങ് സ്വദേശി ജനുവരി 21ന് വുഹാന്‍ നഗരത്തിലേക്ക് യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം വുഹാനില്‍ തങ്ങിയ ശേഷമാണ് തിരിച്ചെത്തിയത്. പിന്നീട് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 426 ആയി. […]

Kerala

കൊറോണ വൈറസ്: ജാഗ്രത ശക്തമാക്കി; കേരളത്തിൽ ആകെ 633 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം എയർപോർട്ടിൽ നിരീക്ഷണ സംവിധാനം*ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പുതുതായി 197 പേരുൾപ്പെടെ കേരളത്തിൽ ആകെ 633 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. അതിൽ ഏഴു പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതുവരെ 16 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ ഒൻപതു പേരെ ഡിസ്ചാർജ് ചെയ്തു. 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആറു പേർക്കും കൊറോണ […]

information

കൊറോണ വൈറസ് ; അറിയേണ്ടതെല്ലാം

ചൈനയിൽ പടർന്നു കൊണ്ടിരിക്കുന്ന ന്യൂമോണിയ പകർച്ച വ്യാധിക്ക് കാരണമായിട്ടുള്ളത്  നോവൽ കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പുതിയ ഇനം അടക്കം ഏഴു തരം കൊറോണ വൈറസുകളാണ് നിലവിൽ മനുഷ്യരിൽ രോഗം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. പുതിയ ഇനം വൈറസ് ആയതുകൊണ്ട് തന്നെ വാക്സിനോ ആന്റി വൈറൽ മരുന്നുകളോ  നിലവിൽ ലഭ്യമല്ല. ചൈനയിൽ നിന്നും തിരിച്ചു വന്ന ആളുകൾ വഴിയാണ് ദക്ഷിണാഫ്രിക്ക, ജപ്പാൻ,  അമേരിക്കൻ ഐക്യനാടുകൾ, ഫിലിപ്പീൻസ്, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസ് രോഗവും മരണങ്ങളും റിപ്പോർട്ട് […]

Local

കൊറോണ വൈറസ്;ജില്ലയില്‍ രണ്ട് ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചു

കോഴിക്കോട്: കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ രണ്ടു ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചത്. ആറു കിടക്കകളോട് കൂടിയ വാര്‍ഡില്‍ പ്രത്യേക പരിശീലനം നല്‍കിയ ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയുമാണ് ഇവിടെ നിയമിച്ചിട്ടുള്ളത്. നിലവില്‍ ചൈനയില്‍ നിന്ന് 64 പേര്‍ കോഴിക്കോട് എത്തിയിട്ടുണ്ട്.ഇതില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.ഇവരെല്ലാവരും വീടുകളില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ഒരു രോഗ ലക്ഷണവും ഇവരില്‍ ഇല്ല. സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളുടെ വിവരവും ജില്ലാ […]

Kerala

കൊറോണ വൈറസ്: മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് സംസ്ഥാനം

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഭീതിയിൽ കഴിയുന്ന വിദ്യാർത്ഥികളടക്കമുള്ള മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് ഇത് സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്നുണ്ട്.

Local

കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണം – ഡി.എം.ഒ

കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ ചൈനയില്‍ നിന്നും കോഴിക്കോട് ജില്ലയില്‍ എത്തിയ ആളുകള്‍ അവരുടെ കൃത്യമായ മേല്‍വിലാസം, തൊഴില്‍, യാത്രാവിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ജില്ലാമെഡിക്കല്‍ ഓഫീസിലോ ഇ.മെയില്‍ (coronakkd@ gmail.com), 0495 2371471, 0495 2376063 എന്നീ ഫോണ്‍ നമ്പറുകളിലോ അറിയിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. 

News

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ ബാധിച്ചതായി വിവരം

ലോകം കൊറോണ വൈറസ് ഭീതിയില്‍ നില്‍ക്കുന്നതിനിടയില്‍ സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്‌സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മൂന്നു മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തിലാണെന്നും വിവരമുണ്ട്. ഈ നാലു പേരെയും മറ്റൊരു ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ് നഴ്‌സിനെ പരിചരിച്ച നഴ്‌സുമാരാണു രോഗ ബാധിതരായത്.

error: Protected Content !!