Local

കൂളിമാട് റോഡ് പ്രവര്‍ത്തി ത്വരിതപ്പെടുത്താൻ നടപടിയായി

കളന്‍തോട്: കൂളിമാട് റോഡ് പ്രവര്‍ത്തി ത്വരിതപ്പെടുത്തുന്നതിന് പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും കരാറുകാരുടേയും യോഗത്തില്‍ തീരുമാനമായി. റോഡ് പ്രവൃത്തി തുടരുന്നതിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് കരാറുകാരനെ ചുമതലപ്പെടുത്തി. തടസമുള്ള മരങ്ങള്‍ മാറ്റുന്ന മുറക്ക് കെ.എസ്.ഇ.ബിയുടെ ലൈനുകള്‍ മാറ്റാന്‍ കരാര്‍ നല്‍കിയതായും പൊതുമരാമത്ത് നിര്‍ദ്ദേശിക്കുന്ന ദിവസം പ്രവൃത്തി ആരംഭിക്കുന്നതിന് സന്നദ്ധമാണെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍.സി.പി.സി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ മാറ്റുന്നതിന് കരാര്‍ നല്‍കിക്കഴിഞ്ഞതായും പ്രവൃത്തി നടത്തുന്നതില്‍ തടസങ്ങളില്ലെന്നും സംയുക്ത പരിശോധന നടത്തി […]

error: Protected Content !!