Kerala News Trending

കൂടത്തായി കൊലപാതകം: മൃതദേഹാവശിഷ്ടങ്ങളിൽ ഡിഎൻഎ പരിശോധന അമേരിക്കയിൽ നടത്തും

കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം ഊർജ്ജിതമാക്കി അന്വേഷണസംഘം. കല്ലറയിൽ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. അമേരിക്കയിലാണ് മൈറ്റോ കോൺഡ്രിയ ഡിഎൻഎ അനാലിസിസ് ടെസ്റ്റ് നടത്തുക. മരണകാരണം കൃത്യമായി മനസ്സിലാക്കുക ലക്ഷ്യമിട്ടാണ് ഈ നടപടിയുമായി അന്വേഷണസംഘം മുന്നോട്ട് നീങ്ങുന്നത്. കേസിൽ പരാതിക്കാരനായ റോജോയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ടോം തോമസിന്റെ ഇളയ മകനും റോയി തോമസിന്റെ സഹോദരനുമാണ് റോജോ. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് റോജോ നൽകിയ പരാതിയാണ് ദുരൂഹമരണങ്ങളുടെ നിഗൂഡത […]

Kerala Trending

അന്ത്യചുംബന ചിത്രത്തിൽ അസ്വാഭാവികത ഇല്ല; ജോളി തന്നെ കുരുക്കാൻ ശ്രമിക്കുന്നു: ഷാജു

കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, ഇയാളുടെ പിതാവ് സക്കറിയ എന്നിവരിലേക്കും സംശയം നീളുകയാണ്. ഇതിനിടെ ജോളിയും ഷാജുവും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നല്‍കുന്ന ചിത്രം പുറത്തുവന്നത്. സിലിക്കുള്ള അന്ത്യചുംബനം ജോളിക്കൊപ്പം നല്‍കിയത് യാദൃശ്ചികമായാണെന്നാണ് ഷാജു പറയുന്നത്. താൻ അന്ത്യചുംബനം നൽകാനെത്തിയപ്പോൾ ജോളി ഒപ്പമെത്തിയത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും ഈ ചിത്രം ഒഴിവാക്കണം ആൽബത്തിൽ നിന്ന് എന്ന് താൻ ആവശ്യപ്പെട്ടെന്നും ഷാജു പറഞ്ഞിരുന്നു. സിലി ഇല്ലാതാക്കുന്നതിന് […]

Kerala Trending

ജോളിക്ക് പെൺകുട്ടികളെ വെറുപ്പ്, രണ്ട് തവണ ഗർഭഛിദ്രം; ഞെട്ടിക്കുന്ന സംഭവം പുറത്ത്

പെൺകുട്ടികളോട് തനിക്ക് വെറുപ്പായിരുന്നുവെന്നും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മൊഴി. പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് തനിക്ക് പെൺകുട്ടികളെ ഇഷ്ടമായിരുന്നില്ലെന്ന് ജോളി മൊഴി നൽകിയത്. ജോളി രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും പോലീസ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി ആയതുകൊണ്ടാണ് അബോർഷൻ നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്.

Kerala

കൂടത്തായിലെ ദുരൂഹമരണം; രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍

കൂടത്തായി: കൂടത്തായിയില്‍ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ ജോളിയെയും ഇവര്‍ക്ക് സയനൈഡ് എത്തിച്ചുനല്‍കിയെന്ന് കരുതുന്ന ജ്വല്ലറി ജീവനക്കാരനെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. വടകര റൂറല്‍ എസ്.പി. ഓഫീസില്‍വെച്ച് ചോദ്യം ചെയ്യുന്നത്. ഇവര്‍ക്കുപിന്നാലെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും, ഇയാളുടെ പിതാവിനെയും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ജോളിയും ജ്വല്ലറി ജീവനക്കാരനും കുറ്റസമ്മതം നടത്തിയെന്നും വിവരമുണ്ട്. അങ്ങനെയാണെങ്കില്‍ ശനിയാഴ്ച ഉച്ചയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

News

കൂടത്തായിലെ ദുരൂഹമരണം; മരിച്ച റോയിയുടെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്

കൂടത്തായി :കൂടത്തായില്‍ 16 വര്‍ഷംമുന്‍പ് നടന്ന ദുരൂഹ മരണങ്ങളില്‍ വഴിത്തിരിവ്. ഇന്നലെ കല്ലറകള്‍ തുറന്ന് പരിശോദന നടത്തി മരണങ്ങള്‍ ആസൂത്രിത കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ മരിച്ച റോയിയുടെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. അല്‍പസമയം മുമ്പ് വീട്ടില്‍ നിന്നാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. റോയിയുടെ മരണത്തിന് കാരണമായ സൈനയിഡ് എത്തിച്ചത് ജ്വല്ലറി ജീവനക്കാരനാണെന്നും പോലീസ് തിരിച്ചറിഞ്ഞു. മരിച്ച റോയിയുടെ ഭാര്യ ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.. കൂടത്തായിലെ ദൂരൂഹമരണങ്ങള്‍ ആസൂത്രിതമായിരുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നത് നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. […]

error: Protected Content !!