ഷാജുവിനെ കൊന്ന് ജോൺസണെ സ്വന്തമാക്കാൻ ആഗ്രഹിച്ചു: ജോളി
കൂടത്തായി കൊലപാതക പരമ്പരയിലെ ചുരുളുകൾ ഓരോന്നായി മുഖ്യപ്രതി ജോളി തന്നെ വെളിപ്പെടുത്തുകയാണ്. തന്റെ പ്രവൃത്തിയിൽ സംശയം തോന്നിയ റോയിയെ കൊലപ്പെടുത്തി ഷാജുവിനെ ജോളി സ്വന്തമാക്കി. പ്രതീക്ഷിച്ച ദാമ്പത്യ ജീവിതം ലഭിക്കാതെ വരികയും റോയിയെ പോലെ തന്റെ ചെയ്തികളെ ഷാജുവും ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ ഷാജുവിനേയും കൊലപ്പെടുത്താൻ പ്ലാൻ ഉണ്ടായിരുന്നുവെന്ന് പൊലീസിനു മൊഴി നൽകി ജോളി. ഷാജുവിനെ കൊലപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാനായിരുന്നു ജോളിയുടെ പ്ലാൻ. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ സ്വന്തമാക്കാനായാണ് ഷാജുവിനെ ഇല്ലായ്മ ചെയ്യാന് ആഗ്രഹിച്ചത്. ഇതിനായി […]






