നടന്നത് ട്രയല്‍ കിഡ്‌നാപ്പിംഗ് ;അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ മൂന്ന് തവണ ശ്രമം നടത്തി; പ്രതികളായ പത്മകുമാറും കുടുംബവും കിഡ്‌നാപ്പിംഗ് സംഘമാണെന്ന് പോലീസ്
കൊല്ലം: ഓയൂരില്‍ ആറുവയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം നേരത്തെയും തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ്. പ്രതികളായ പത്മകുമാറും കുടുംബവും കിഡ്‌നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പല കുട്ടികളെയും തട്ടി കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ മൂന്ന് തവണയാണ് ശ്രമം നടത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാമെന്നായിരുന്നു പദ്ധതി. ഇതിനുള്ള ട്രയല്‍ കിഡ്‌നാപ്പിംഗ് ആണ് അബിഗേലിന്റെ തട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. ആദ്യം കേബിള്‍ ഓപ്പറേറ്ററായിരുന്ന പത്മകുമാര്‍ പിന്നീട് റിയല്‍ […]









