ജാഗ്രത തുടരണം കുന്ദമംഗലത്ത് നടന്ന ആന്റിജൻ പരിശോധനയിൽ 30 പേർക്ക് കോവിഡ്
കോഴിക്കോട് : രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 9 പേർ കോഴിക്കോട് കോർപ്പറേഷനു കീഴിലുള്ളആളുകളും ഒരാൾ കൊടുവള്ളി മുനിസിപ്പാലിറ്റിയ്ക്ക് കീഴിലുമുള്ള വ്യക്തിയുമാണ്. ബാക്കി 20 പേരും കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലുള്ളവരാണ്. ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് 215 പേരിൽ നടന്ന കോവിഡ് ആന്റിജൻ പരിശോധനയിലാണ് 30 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റു സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധന ഫലം […]

