Kerala News

കോടിയേരിയുടെ വിയോഗം; മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍,സിപിഐ സംസ്ഥാന സമ്മേളനം ചുരുക്കി,തിങ്കളാഴ്ച മൂന്നിടത്ത് ഹര്‍ത്താല്‍

  • 2nd October 2022
  • 0 Comments

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരിയുടെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു. എയര്‍ ആംബുലന്‍സിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും. രാത്രി പത്ത് വരെ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വിലാപ യാത്ര കടന്നു പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നിർത്തും. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, […]

Kerala News

ഞാന്‍ ചികിത്സിച്ച രോഗികളില്‍ അസാമാന്യ ധൈര്യത്തോടുകൂടി ക്യാന്‍സറിനെ നേരിട്ട വ്യക്തി; പുഞ്ചിരിച്ചുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറയുമായിരുന്നു

  • 2nd October 2022
  • 0 Comments

അസാമാന്യ ധൈര്യത്തോടുകൂടി ക്യാന്‍സറിനെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ എന്ന് അദ്ദേഹത്തെ ചികിത്സിച്ച കാന്‍സര്‍ രോഗ വിദഗ്ധരില്‍ ഒരാളായ ഡോ. ബോബന്‍ തോമസ്. പാർട്ടി പരിപാടികളിൽ പങ്കെടുക്കുവാൻ അദ്ദേഹം കാണിച്ച ആർജ്ജവം അസാമാന്യമായിരുന്നു. ആരോഗ്യസ്ഥിതി മോശമായി ഇടയ്ക്കിടയ്ക്ക് ഐസിയുവിൽ അഡ്മിറ്റ് ചെയ്യുമ്പോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയിൽ അല്പം പുരോഗതി കാണുമ്പോൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചിരുന്നുവെന്നും അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് ഡോക്ടര്‍ ഫേസ്ബുക്കിൽ കുറിച്ചു. ഡോ.ബോബന്‍ തോമസിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് കോടിയേരി സഖാവിനെ ഓര്‍ക്കുമ്പോള്‍തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു […]

Kerala News

കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി,ശരീരം ക്ഷീണിച്ചതാണ് പ്രശ്‌നമെന്ന് എം വി ഗോവിന്ദൻ

  • 13th September 2022
  • 0 Comments

ചികിത്സയിൽ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചെന്നും ഗോവിന്ദൻ പറഞ്ഞു,ചികിത്സയുടെ ഭാഗമായി ശരീരം ക്ഷീണിച്ചതാണ് പ്രശ്‌നമായതെന്നും അദ്ദേഹത്തിന്റെ ഡോക്ടറുമായി താൻ സംസാരിച്ചിരുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സന്ദര്‍ശകരെ നിയന്ത്രിക്കും. ഭാര്യയും മകൻ ബിനീഷ് കോടിയേരിയുമാണ് ഇപ്പോൾ അദ്ദേഹത്തെ പരിപാലിക്കുന്നത്. പുറമെ നിന്നുള്ളവർക്ക് കോടിയേരിയെ സന്ദർശിക്കാനുള്ള അനുമതിയില്ലെന്നും എം.വി ഗോവിന്ദൻ […]

Kerala News

കോടിയേരിയെ സന്ദര്‍ശിക്കും;മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലേക്ക്

  • 9th September 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലേക്ക്.ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാനാണ് പിണറായി വിജയന്റെ സന്ദര്‍ശനം. ഇന്നു പകല്‍ മുഴുവന്‍ പിണറായി കോടിയേരിക്കൊപ്പം ചെലവഴിക്കുമെന്നാണ് സൂചന. അതേസമയം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്. അര്‍ബുദബാധിതനായ കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. ഇതിനു പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു.

Kerala News

കോടിയേരിയെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി;രോഗശാന്തി നേര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍

  • 29th August 2022
  • 0 Comments

കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയി. എയർ ആംബുലൻസ് മാർഗമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബന്ധുക്കളും അപ്പോളോ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദീഖ്, മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പികെ അബ്ദുറബ്ബ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നീ പ്രതിപക്ഷ നേതാക്കൾ കോടിയേരിക്ക് രോഗശാന്തി നേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി എത്രയും പെട്ടെന്ന് അസുഖം മാറി കര്‍മ പഥത്തിലേക്ക് […]

Kerala News

കോടിയേരി മാറും;പകരം ആര് എംഎ ബേബി,വിജയരാഘവന്‍, ഇ.പി, ഗോവിന്ദന്‍, ബാലന്‍ പരിഗണനയില്‍

  • 28th August 2022
  • 0 Comments

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും.കോടിയേരിക്ക് അവധി നല്‍കി താത്കാലിക സെക്രട്ടറിയായി ഒരാളെ നിയോഗിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്‌.ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടായതായാണ് വിവരം. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തുകയാണ്.അനാരോഗ്യംകാരണം ചുമതലയില്‍നിന്ന് മാറിനില്‍ക്കണമെന്ന താത്പര്യം കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് ദേശീയനേതൃത്വത്തെ അറിയിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പും ചികിത്സയ്ക്കായി […]

Kerala News

ആരോഗ്യ പ്രശ്നം;കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയും ?

  • 27th August 2022
  • 0 Comments

സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്‌ണൻ മാറിനിൽക്കാൻ സാധ്യത. കോടിയേരിക്ക് പകരം സെക്രട്ടറി സ്ഥാനത്തേക്ക് ആരെയെങ്കിലും നിയോഗിക്കണോ, അതോ താല്‍ക്കാലിക ചുമതല ആര്‍ക്കെങ്കിലും കൊടുത്താല്‍ മതിയോ എന്നി ചര്‍ച്ചകള്‍ സജീവമാണ്. രണ്ട് സഹായികളെ നിയോഗിച്ച് കോടിയേരിയെ സ്ഥാനത്ത് നിലനിർത്തിയാലോ എന്ന ചര്‍ച്ചയുമുണ്ട്.ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിൾ പിബി യോഗം വിഷയം ചർച്ച ചെയ്യും.യോഗത്തിൽ യ്യെച്ചൂരിയും, കാരാട്ടും ഉൾപ്പെടെ 6 പി.ബി അംഗങ്ങൾ […]

Kerala News

മുഖം മിനുക്കൽ;മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് യോഗം വിളിക്കാനൊരുങ്ങി സിപിഐഎം

  • 13th August 2022
  • 0 Comments

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് യോഗം വിളിക്കാനൊരുങ്ങി സിപിഐഎം.ഓഫിസ് പ്രവർത്തനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.മന്ത്രിമാർക്കെതിരായ സിപിഐഎം സംസ്ഥാന സമിതി വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.സംസ്ഥാന സമിതിയിലെ വിമർശനങ്ങൾക്കു മറുപടി പറയവേ മന്ത്രിമാരുടെ ഓഫിസുകളിലെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നു മന്ത്രിമാരെ മുഖ്യമന്ത്രി ഓർമപ്പെടുത്തിയിരുന്നു. പെരുമാറ്റത്തിൽ ശ്രദ്ധിക്കണം. ഓഫിസിലെത്തുന്ന ജനങ്ങളെ മടുപ്പിക്കുന്ന തരത്തിൽ പെരുമാറരുതെന്ന ഉപദേശവും നൽകി. ഓഫിസുകളിൽ സംഭവിച്ച വീഴ്ച തിരുത്തുന്നതിന്റെ ഭാഗമാണ് പഴ്സനൽ സ്റ്റാഫ് […]

Kerala News

ചില മേയര്‍മാരുടെ ധാരണ നാട്ടില്‍ നടക്കുന്ന എല്ലാ പരിപാടികളിലും താന്‍ പങ്കെടുക്കണമെന്നാണ്;സിനിമ ബഹിഷ്‌കരിക്കണം സി.പി.എം നിലപാടല്ലെന്നും കോടിയേരി

  • 12th August 2022
  • 0 Comments

ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചില മേയര്‍മാരുടെ ധാരണ നാട്ടില്‍ നടക്കുന്ന എല്ലാ പരിപാടികളിലും താന്‍ പങ്കെടുക്കണമെന്നാണ്. അതിന്റെ ഭാഗമായിട്ട് സംഭവിക്കുന്നതാണ് ഇതെന്നും കോടിയേരി പറഞ്ഞു.ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയറുടെ നടപടി തെറ്റാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്.മേയറും അത് അംഗീകരിച്ചു. അവര്‍ തെറ്റ് തെറ്റ് അംഗീകരിച്ചതിനാല്‍ മറ്റു നടപടികളുടെ ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.ആരെങ്കിലും ഒന്ന് വിളിച്ചാല്‍ അപ്പോ […]

Kerala News

ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്’;ജനാധിപത്യപരമായ വിയോജിപ്പുകളെ എല്‍ഡിഎഫ് തള്ളില്ലെന്ന് കോടിയേരി

  • 4th August 2022
  • 0 Comments

ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ജനവികാരം കണക്കിലെടുത്താണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനാധിപത്യപരമായ വിയോജിപ്പുകളെ എല്‍ഡിഎഫ് തള്ളില്ലെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി. ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തത് നിയമം നിര്‍ബന്ധിച്ചതിനാലാണെന്നും കോടിയേരി ലേഖനത്തില്‍ പറഞ്ഞു.അതേസമയം മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രകടനങ്ങളെ ലേഖനം രൂക്ഷമായി വിമർശിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി ഉയർത്താത്തത് എന്ന മറു ചോദ്യമാണ് കോടിയേരി […]

error: Protected Content !!