News

കടവൂർ ജയൻ വധക്കേസ് : ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധി

കൊല്ലം: ആർ.എസ്.എസ് സംഘടനയിൽ നിന്നും പുറത്ത് പോയതിനു കടവൂർ ജയനെ വെട്ടി കൊലപ്പെടുത്തിയെന്ന കേസിൽ ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധി. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും . 2012 ഫെബ്രുവരി 7 നാണ് കടവൂർ സ്വദേശിയായ ആർ.എസ്.എസ് മുൻപ്രവർത്തകനായ ജയനെ ഒമ്പത് അംഗ സംഘം പകൽ സമയത്ത് വെട്ടിക്കൊലപ്പെടുത്തിയത്. 8 വർഷത്തെ വിചാരണയ്ക്കൊടുവിലാണ് ആറുമാസം മുൻപ് കോടതി വിധി പ്രഖ്യാപിക്കുന്നത്. പിന്നീട് വിധിയ്‌ക്കെതിരെ പ്രതികൾ ഹർജി നൽകുകയായിരുന്നു. തുടർന്നാണ് വീണ്ടും വിചാരണ നടന്നത്. വിചാരണക്കൊടുവിൽ ഒമ്പത് […]

Kerala

കോടതി ഭാഷ മലയാളത്തില്‍: നടപടികള്‍ വേഗത്തിലാക്കും

  • 12th November 2019
  • 0 Comments

കീഴ്‌ക്കോടതി നടപടികളുടെ ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 222 പരിഭാഷകരുടെ തസ്തിക സൃഷ്ടിക്കും. ജുഡീഷ്യല്‍ അക്കാദമിയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കും. കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ‘നിയമധ്വനി’ എന്ന പേരില്‍ നിയമപ്രസിദ്ധീകരണം നിയമവകുപ്പ് ആരംഭിച്ചിട്ടുണ്ട്. നിയമപദങ്ങളുടെ പദകോശവും നിയമവകുപ്പ് തയ്യാറാക്കി. നിയമങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് ആരംഭിക്കുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ നിയമമന്ത്രി എ.കെ. ബാലന്‍, ധനമന്ത്രി തോമസ് […]

News

താമരശേരി മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതി ഉദ്ഘാടനം നാളെ

താമരശേരി: പുതുതായി അനുവദിച്ച താമരശേരി മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതിയുടെ ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 19-ശനിയാഴ്ച) രാവിലെ 9.30ന് താമരശേരി കോര്‍ട്ട് കോംപ്ലക്‌സില്‍ ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ് നിര്‍വഹിക്കും. കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിക്കും. താമരശേരിയില്‍ രണ്ട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ് മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതിയായി മാറ്റുന്നത്. മുക്കം, കോടഞ്ചേരി, തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെയും താമരശേരി, കോഴിക്കോട് താലൂക്കുകളിലെ 15 ഓളം വില്ലേജുകളിലെ സിവില്‍ കേസുകളാണ് […]

Kerala News

കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാകുന്നു

കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാകുന്നു. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മോഹൻലാലിനു വേണ്ടി നേരത്തെ തയ്യാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഫെബ്രുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

News

കുന്ദമംഗലം കോടതി കെട്ടിട നവീകരണം: ഒരു കോടി രൂപയുടെ പ്രവൃത്തി

കുന്ദമംഗലം : കുന്ദമംഗലം കോടതി കെട്ടിട നവീകരണ പ്രവൃത്തി ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് പി.ടി.എ റഹീം എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചതിന് സബ്മിഷന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. നിലവില്‍ കുന്ദമംഗലം കോടതി കെട്ടിടം അതിന്റെ പൈതൃക സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് നവീകരിക്കുന്നതിന് ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ പ്രൊപ്പോസലിന് അംഗീകാരം നല്‍കിയിട്ടുണ്ട് എന്നും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ തയ്യാറാക്കി നല്‍കിയ ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി എടുത്തത് വരുന്നു എന്നും […]

error: Protected Content !!