Kerala News

അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കില്ല;സർക്കാർ പിന്നോട്ട്

  • 1st March 2023
  • 0 Comments

സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശത്തിൽ നിന്ന് സർക്കാർ പിന്നോട്ട്.നികുതി വർധന ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രവാസികൾക്കും അടഞ്ഞുകിടക്കുന്ന വീടുകൾക്കും നികുതി ഈടാക്കില്ലെന്നും ധനമന്ത്രി അറിയിച്ചു.തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം മാത്രമായിരുന്നുവെന്നും ഇപ്പോൾ അത് നടപ്പാക്കില്ലെന്നും ധനമന്ത്രി കെഎൻ നിയമസഭയിൽ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള ബജറ്റിലെ നിർദേശത്തിനെതിരെ പ്രവാസികളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടു […]

National

ജിഎസ്ടി നഷ്ടപരിഹാരം: കാലാവധി നീട്ടണമെന്നാവശ്യപ്പെടുമെന്ന് കെ എൻ ബാലഗോപാൽ

  • 18th February 2023
  • 0 Comments

ദില്ലി : ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ജിഎസ്ടി കൌൺസിൽ യോഗത്തിൽ വശ്യപ്പെടുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി നടപ്പാക്കിയതോടെ കേരളത്തിന് 16% നികുതി കിട്ടിയിരുന്നത് ഒറ്റയടിക്ക് 11% ആയെന്നും വരുമാന നഷ്ടം നികത്താൻ നഷ്ടപരിഹാര പാക്കേജ് കൂടുതൽ വർഷത്തേക്ക് നീട്ടണമെന്നുമാണ് ആവശ്യപ്പെടുക. ജിഎസ്ടി കൌൺസിൽ യോഗത്തിൽ ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ പരിമിതമായ വരുമാനത്തിനകത്ത് കേന്ദ്രം കയ്യിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെട്രോൾ, ഡീസൽ എന്നിവയിൽ കേന്ദ്രസർക്കാർ സെസ് ചുമത്തുകയാണ്. സംസ്ഥാനത്തിന്റെ അവകാശത്തിൽ […]

Kerala News Trending

ഇന്ധന സെസ് നികുതി വർധന; രാപ്പകല്‍ സമരത്തിനൊരുങ്ങി പ്രതിപക്ഷം,ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു

  • 9th February 2023
  • 0 Comments

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു.ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കിയിരുന്നു.സംസ്ഥാന ബജറ്റിനെതിരായ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. ഇന്നലെ പല ജില്ലകളിലും പ്രതിഷേധസമരങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചത്.ഇന്ധന സെസിൽ ഒരു പൈസ പോലും കുറയ്ക്കില്ലെന്ന് ധനമന്ത്രി ഇന്നലെ നിയമ സഭയിൽ വ്യക്തമാക്കിയിരുന്നു . ഇതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയും ചെയ്തു .അതേസമയം ഇന്ധന സെസ് വര്‍ധനവിനെതിരെ […]

Kerala News

ഇന്ധന സെസിൽ തീരുമാനം ഇന്നറിയാം;ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി മറുപടി നല്‍കും

  • 8th February 2023
  • 0 Comments

ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് കുറയ്ക്കുമോ എന്നതില്‍ തീരുമാനം ഇന്നറിയാം.ബജറ്റ് ചർച്ചയ്ക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് നിയമസഭയിൽ മറുപടി പറയും. സെസ് കുറയ്ക്കാൻ മുന്നണിയിലും സമ്മർദ്ദമുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് നാല് യു.ഡി.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹ സമരത്തിലാണ്. സെസ് പൂർണമായും പിൻവലിക്കണമെന്നതാണ് യു.ഡി.എഫിന്റെ ആവശ്യം. ഇല്ലെങ്കിൽ സമരം ശക്തമാക്കാനാണ് തീരുമാനം.രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറക്കണമെന്ന് ഇടതുമുന്നണിയില്‍ ചര്‍ച്ചകളുയര്‍ന്നിരുന്നു. ഇതില്‍ മുന്നണിയില്‍ രണ്ടഭിപ്രായമുണ്ട്. യുഡിഎഫ് എംഎല്‍എമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍, ഇപ്പോള്‍ഡ […]

Kerala News

‘ബാലഗോപാല്‍ അല്ല നികുതിഗോപാല്‍’മദ്യവില കൂടുന്നത് മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കുമെന്ന് സുരേന്ദ്രൻ

  • 3rd February 2023
  • 0 Comments

സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. കൊള്ളക്കാരനെ പോലെ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ് ധനമന്ത്രി ചെയ്തതെന്ന് ചെങ്ങന്നൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പിടിച്ചുപറിക്കാരനെ പോലെയാണ് ധനമന്ത്രി പെരുമാറുന്നത്.നികുതി പിടിച്ചുമേടിക്കുന്ന ബജറ്റ് സാധാരണക്കാർക്ക് ഇരുട്ടടിയാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ ‘നികുതിഗോപാല്‍’ എന്ന് പരിഹസിക്കുകയും ചെയ്തു. യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രം കേരളത്തിന് നല്‍കിയതിനേക്കാള്‍ നാലിരട്ടിയാണ് എന്‍.ഡി.എ. സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയത്. എന്നാല്‍ ധനമന്ത്രി പച്ചക്കള്ളം പറയുകയാണ്. കണക്കുകള്‍ പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാരിനെ […]

Kerala News

പോസ്റ്റ് ഓഫീസ് ഉള്ളതിനാൽ ആർക്കും കത്തയക്കാം;ഗവര്‍ണര്‍ക്ക് അധികാരങ്ങളെ കുറിച്ച് അറിയില്ലെന്ന് കാനം

  • 26th October 2022
  • 0 Comments

ഗവർണറെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ അധികാരങ്ങളെ കുറിച്ച് അറിയില്ലെന്നും കാനം പറഞ്ഞു.പോസ്റ്റ് ഓഫീസ് ഉള്ളതിനാൽ ആർക്കും കത്തയക്കാം. സർക്കാറിനിത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്,വർണർക്ക് നിയമവശങ്ങൾ അറിയില്ല. ഗവർണർ ഭരണഘടനയെ വെല്ലുവിളിക്കുന്നു. അടിയന്തര കൂടിയോലോചനയുടെ ആവശ്യം ഇല്ല. ഗവർണർ വിസിമാർക്ക് കൊടുത്ത മുന്നറിയിപ്പിൽ ഒരു പക്ഷി പോലും പറന്നില്ലല്ലോ എന്നും കാനം പരിഹസിച്ചു.. ​ഗവർണർക്ക് ഒരു മന്ത്രിയെ നിയമിക്കാമോ പിരിച്ചുവിടാനോ അധികാരമില്ല. സഭയുടെ നേതാവെന്ന നിലയിൽ മുഖ്യമന്ത്രിയാണ് ആരാണ് […]

Kerala News

പ്രീതി നഷ്ടമായി;ധനമന്ത്രി കെ. എന്‍. ബാലഗോപാലിനെ നീക്കണമെന്ന് ഗവര്‍ണര്‍,തള്ളി മുഖ്യമന്ത്രി

  • 26th October 2022
  • 0 Comments

ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.ബാല ഗോപാലിന്റെ ഗവർണർക്ക് എതിരായ പ്രസംഗമാണ് നടപടിക്ക് ആധാരം. ധനമന്ത്രിയെ പിൻവലിപ്പിക്കാനാണ് ഗവർണ്ണറുടെ അടുത്ത മിന്നൽ നീക്കം.ധനമന്ത്രിയുടെ പ്രീതി നഷ്ടമായെന്ന് കാട്ടിയാണ് ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്.പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശുകാര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാകില്ലെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.ക്യാബിനറ്റ് […]

Kerala National

വിദേശയാത്ര വൻതുക ചിലവില്ലാതെ,കേരളം അത്ര ദരിദ്രമല്ലെന്ന് ബാലഗോപാൽ,ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ മന്ത്രി റിയാസ് പാരീസിലേക്ക്

  • 13th September 2022
  • 0 Comments

മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്ര വൻതുക ചിലവില്ലാതെയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍,വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണ്. ലോകത്തുള്ള കാര്യങ്ങൾ കാണാൻ നമ്മൾ പോകണം. അത് പഠിക്കേണ്ടതുണ്ടെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശ യാത്രകൾ അത്യാവശ്യമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.കേരളം അത്ര ദരിദ്രമല്ല. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. പത്ത് ലക്ഷം കോടി രൂപ ആഭ്യന്തര വരുമാനമുള്ള സംസ്ഥാനമാണ് കേരളം.കേരളത്തിലെ ആളുകള്‍ വിദേശത്തേക്ക് പോകുന്നതും വരുന്നതും പുതിയ കാര്യമല്ല. […]

Kerala News

‘ഇന്ത്യ എന്ന സങ്കല്‍പ്പത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കഴിയുന്നുണ്ടോ എന്നത് പ്രധാനമാണ്’; ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി കെ എന്‍ ബാലഗോപാല്‍

  • 13th August 2022
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ന് രാവിലെ അദ്ദേഹം തന്റെ വസതിയില്‍ പതാക ഉയര്‍ത്തി. സംസ്ഥാനങ്ങളുടെ അവകാശം നേരിടുന്നത് വലിയ തകര്‍ച്ചയാണെന്ന് ധനമന്ത്രി ആഭിപ്രായപ്പെട്ടു. തീരുമാനം എടുക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണിന്നുള്ളതെന്നും മന്ത്രി പരഞ്ഞു. ‘സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്യവും വിഷയമാണ്. കേന്ദ്രം വലിയ തോതില്‍ കടം എടുക്കുന്നു. സംസ്ഥാനങ്ങളുടെ കടം എടുപ്പ് വെട്ടിക്കുറയ്ക്കുന്നു. രണ്ട് തരത്തില്‍ ജനങ്ങളെ കാണുന്നു. സ്വാതന്ത്ര്യ ദിനം ഇത് ചര്‍ച്ച ചെയ്യാനുള്ള വേദി […]

Kerala News

വായ്പാപരിധി വെട്ടിക്കുറച്ച് കേന്ദ്രം; നടപടിക്കെതിരെ കേന്ദ്രത്തിന് കത്തയച്ച് ധനമന്ത്രി

  • 26th July 2022
  • 0 Comments

വായ്പാ പരിധി കുറച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്രത്തിന് കേരളം കത്തയച്ചു. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വഴി കേരളം കടമെടുത്ത 14,000 കോടി രൂപ, കേരളത്തിന് ആകെ കടമെടുക്കാന്‍ കഴിയുന്ന തുകയില്‍ കിഴിവു ചെയ്യുമെന്ന അറിയിപ്പ് ഈ മാസം കേരളത്തിനു ലഭിച്ചിരുന്നു. ഇതില്‍ കടുത്ത പ്രതിഷേധത്തിലാണു കേരളം. നടപടി പിന്‍വലിക്കണമെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാട് മാറ്റാന്‍ മറ്റുസംസ്ഥാനങ്ങളുമായി യോജിച്ച് നീങ്ങുമെന്ന് ബാലഗോപാല്‍ പറഞ്ഞു. ഈ 2 സ്ഥാപനങ്ങള്‍ വഴിയുള്ള കടമെടുപ്പ് […]

error: Protected Content !!