പാലാ ജനറല്‍ ആശുപത്രിക്ക് കെ.എം.മാണിയുടെ പേര്, തീരുമാനം മന്ത്രിസഭാ യോഗത്തില്‍
പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടേ പേര് നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നേരത്തെ പാലാ ബൈപാസ് റോഡിനും സര്‍ക്കാര്‍ കെ എം മാണിയുടെ പേര് നല്‍കിയിരുന്നു. മാണിയുടെ സ്വപ്നപദ്ധതിയായിരുന്നു ബൈപാസ് റോഡ്. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരാണ് ബൈപാസിന് മാണിയുടെ പേര് നല്‍കിയത്. കെ.എം. മാണിയുടെ പാലായിലെ വീടിന് മുന്നിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടു നല്‍കിയിരുന്നു. 1964 മുതല്‍ 2019 വരെ […]