News Sports

ആരെപ്പറ്റിയും എന്തും പറയാൻ സാധിക്കുമെന്ന് ആളുകൾ കരുതുന്നു ; ട്രോളുകൾ ബാധിക്കാറുണ്ട് ; കെ എൽ രാഹുൽ

ആരെപ്പറ്റിയും എന്തും പറയാമെന്ന് ആളുകൾ കരുതുന്നുവെന്നും ട്രോളുകൾ തന്നെ ബാധിക്കാറുണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുൽ. ആരും മോശമായി കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു. ക്രിക്കറ്റ് മാത്രമാണ് തനിക്കറിയാവുന്നത് എന്നും രാഹുൽ പറഞ്ഞു. “ട്രോളുകൾ എന്നെ ചിലപ്പോഴൊക്കെ ബാധിക്കാറുണ്ട്. മറ്റ് ചിലരെ സാരമായി ബാധിക്കാറുണ്ട്. ഞങ്ങൾ, കായികതാരങ്ങൾ പിന്തുണ ആഗ്രഹിക്കുന്ന സമയത്ത് ആളുകൾ വിചാരിക്കുന്നത് അവർക്ക് ആരെപ്പറ്റിയും എന്തും പറയാമെന്നാണ്. ആ മനുഷ്യൻ കടന്നുപോകുന്നത് എന്താവാമെന്ന് ഒന്ന് ചിന്തിക്കൂ. ഞങ്ങളാരും മോശമായി […]

News Sports

ദയവായി നിർത്തൂ.. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണം;കെഎൽ രാഹുൽ

  • 16th September 2022
  • 0 Comments

കേരളത്തിലെ തെരുവുനായ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുൽ.തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവിശ്യപെട്ടത്.തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വി.ഒ.എസ്.ഡ‍ി എന്ന സംഘടനയുടെ പോസ്റ്റര്‍ പങ്കുവച്ച് കൊണ്ടാണ് കെ.എൽ പ്രതികരിച്ചത്.കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് പോസ്റ്ററിൽ പറയുന്നു. പോസ്റ്ററിനൊപ്പം ‘ദയവായി, നിർത്തൂ’ എന്ന് രാഹുൽ കുറിച്ചിരിക്കുന്നു. തെരുവുനായ്ക്കളും ഉപേക്ഷിക്കപ്പെട്ട വളർത്തുനായ്ക്കളും സംസ്ഥാനത്ത് അപകടത്തിലാണെന്നും പോസ്റ്ററിൽ ആരോപിക്കുന്നു.ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് […]

News Sports

ഐസിസി ടി-20 റാങ്കിംഗ്; നില മെച്ചപ്പെടുത്തി കെഎൽ രാഹുൽ

  • 3rd February 2022
  • 0 Comments

ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരം കെഎൽ രാഹുൽ 729 റേറ്റിംഗോടെ നില മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് മുന്നേറി. മുൻ നായകൻ വിരാട് കോലി, നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരുടെ റാങ്കിംഗിൽ മാറ്റമില്ല. ഇരുവരും യഥാക്രമം 10, 11 റാങ്കുകളിലാണ്. പാക് നായകൻ ബാബർ അസം 805 റേറ്റിംഗോടെ ഒന്നാമതും 798 റേറ്റിംഗോടെ പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ രണ്ടാം സ്ഥാനത്തുമുണ്ട്. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം ആണ് മൂന്നാമത്. 796 റേറ്റിംഗാണ് ദക്ഷിണാഫ്രിക്കൻ താരത്തിനുള്ളത്. […]

News Sports

ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പര; ലോകേഷ് രാഹുൽ വൈസ് ക്യാപ്റ്റൻ

  • 18th December 2021
  • 0 Comments

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റ രോഹിത് ശർമ പുറത്തായതിനെ തുടർന്ന് ലോകേഷ് രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനം ഏല്പിച്ചു . ഈ മാസം 26നാണ് പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് മത്സരങ്ങലുള്ള പരമ്പര ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വൈകിയാണ് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ പര്യടനത്തിലെ ടി-20 പരമ്പര മാറ്റിവച്ചിട്ടുണ്ട്. ഇത് എപ്പോൾ നടത്തുമെന്ന് അറിയിച്ചിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുന്ന പരമ്പരയാണ് ഇത്. ഏകദിന പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചിട്ടില്ല. രോഹിത് ശർമ്മ ക്ക് പകരം ഗുജറാത്ത് താരം […]

News Sports

കെ.എൽ രാഹുൽ പരുക്കേറ്റ് പുറത്ത്; ഇന്ത്യയ്ക്ക് തിരിച്ചടി

  • 23rd November 2021
  • 0 Comments

ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കാനിരിക്കെ ഓപ്പണർ കെ.എൽ. രാഹുലിന് പരിക്ക്. വാർത്താ ഏ‍ജൻസിയായ പിടിഐയാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്.വിശ്രമം അനുവദിച്ചതിനെ തുടർന്ന് മുതിർന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശർമ എന്നിവർ ഈ മത്സരത്തിൽ കളിക്കാത്തതിനാൽ, രാഹുലിന്റെ പരുക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്.രണ്ടു ടെസ്റ്റുകളിലും രാഹുലിനു കളിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. രാഹുലിന്റെ പരുക്കിന്റെ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല

Sports

അശ്വിന് ഐപിഎല്ലിലും പണി വരുന്നു; ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടേക്കും

കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ മങ്കാദിങ് വിവാദത്തിന് പിന്നാലെ അശ്വിന് അടുത്ത പണിയും വരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബ് നായക സ്ഥാനത്ത് നിന്ന് അശ്വിനെ നീക്കിയേക്കുമെന്നാണ് സൂചന. ക്യാപ്റ്റന്‍ സ്ഥാനത്തിന് പുറമെ ടീമിലെ സ്ഥാനവും താരത്തിന് നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നി ടീമുകളില്‍ ഒന്നിന് അശ്വിനെ കൈമാറിയേക്കും എന്നാണ് സൂചന. വരുന്ന സീസണില്‍ പുതിയ നായകന്റെ കീഴിലായിരിക്കും പഞ്ചാബ് ഇറങ്ങുക. പഞ്ചാബിന്റെ ഓപ്പണറായ കെഎല്‍ രാഹുലായിരിക്കും നായകസ്ഥാനത്ത് വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ […]

error: Protected Content !!