തനിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം; വക്കീൽ നോട്ടീസിന് മറുപടിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകും; കെ കെ രമ
രണ്ട് ദിവസത്തിനുള്ളിൽ തന്റെ വക്കീൽ നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ കെ രമ എം എൽ എ . ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്നാണ് രമയുടെ ആരോപണം. ഇങ്ങനെ ഒരനുഭവം വേറെ ആർക്കും ഉണ്ടാകരുതെന്നും നിയമ നടപടികളുമായി ഏതറ്റവും വരെ മുന്നോട്ട് പോകുമെന്നും സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു.കൈക്ക് പൊട്ടലില്ലെന്ന പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംവി ഗോവിന്ദനും സച്ചിൻ ദേവ് എംഎൽഎക്കും രമ വക്കീൽനോട്ടീസ് അയച്ചിരുന്നു. […]