അശ്വിന് ഐപിഎല്ലിലും പണി വരുന്നു; ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടേക്കും
കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ മങ്കാദിങ് വിവാദത്തിന് പിന്നാലെ അശ്വിന് അടുത്ത പണിയും വരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബ് നായക സ്ഥാനത്ത് നിന്ന് അശ്വിനെ നീക്കിയേക്കുമെന്നാണ് സൂചന. ക്യാപ്റ്റന്‍ സ്ഥാനത്തിന് പുറമെ ടീമിലെ സ്ഥാനവും താരത്തിന് നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നി ടീമുകളില്‍ ഒന്നിന് അശ്വിനെ കൈമാറിയേക്കും എന്നാണ് സൂചന. വരുന്ന സീസണില്‍ പുതിയ നായകന്റെ കീഴിലായിരിക്കും പഞ്ചാബ് ഇറങ്ങുക. പഞ്ചാബിന്റെ ഓപ്പണറായ കെഎല്‍ രാഹുലായിരിക്കും നായകസ്ഥാനത്ത് വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ […]