ഓടുന്ന തീവണ്ടിയിൽ നിന്ന് തള്ളിയിട്ട് സഹയാത്രികനെ കൊന്നു; തമിഴ് നാട് സ്വദേശി പിടിയിൽ
തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം വെച്ച് നടന്ന സംഭവത്തിൽ തമിഴ് നാട് സ്വദേശി സോനു മുത്തുവിനെ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മലബാർ എക്പ്രസിൽ വെച്ചുണ്ടായ സംഭവത്തിൽ മരണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.തീവണ്ടിയിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം ട്രെയിൻ കോഴിക്കോട്ടെത്തിയപ്പോൾ മറ്റ് യാത്രക്കാരാണ് പ്രതിയെ പൊലീസിന് കൈമാറിയത്.25 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.