National

ഭര്‍ത്താവ് ഭാര്യയെ കടലില്‍ മുക്കിക്കൊന്നു

  • 22nd January 2024
  • 0 Comments

പനാജി: ഭര്‍ത്താവ് ഭാര്യയെ കടലില്‍ മുക്കിക്കൊന്നു. ഗോവയിലെ ആഡംബര ഹോട്ടലിലെ മാനേജരായ ഗൗരവ് കത്യാറാണ്(29) ഭാര്യ ദിക്ഷ ഗംഗ്‌വാറിനെ(27) കൊലപ്പെടുത്തിയത്. സൗത്ത് ഗോവ ബീച്ചിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഐസ്‌ക്രീം വാങ്ങുന്നതിനിടെ ഭാര്യ മുങ്ങിമരിക്കുകയായിരുന്നുവെന്ന് പറഞ്ഞ് കൊലപാതകം മുങ്ങിമരണമായി ചിത്രീകരിക്കാന്‍ ഗൗരവ് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ദമ്പതികള്‍ ദക്ഷിണ ഗോവയിലെ കാബോ-ഡി-രാമയിലെ രാജ്ബാഗ് ബീച്ചിലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.”പ്രതി വെള്ളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് ഭാര്യയെ കടല്‍ത്തീരത്തെ ഒരു പാറക്കെട്ടിലേക്ക് കൊണ്ടുപോയി. വഴക്കിനുശേഷം കടലില്‍ […]

Kerala

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; തടയാന്‍ ശ്രമിച്ച രണ്ട് മക്കള്‍ക്ക് പരിക്ക്; കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ബിനുവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

  • 22nd January 2024
  • 0 Comments

തൃശൂര്‍: മുരിങ്ങൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍. മുരിങ്ങൂര്‍ സ്വദേശി ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ഭര്‍ത്താവ് ബിനുവിനെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിന്‍വശത്തുള്ള ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ഭാര്യ ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ ബിനു 11ഉം 8ഉം വയസ്സുള്ള കുട്ടികളെ വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തു. കുട്ടികളെ ഗുരുതരപരിക്കുകളോടെ ആശുത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ആണ്‍കുട്ടിയുടെ നില ഗുരുതരമാണ്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ബിനുവിനായി […]

Kerala

പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; സംഭവം എറണാകുളത്ത്

  • 21st January 2024
  • 0 Comments

കൊച്ചി: എറണാകുളം അങ്കമാലി പാറക്കടവ് പുളിയനത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് (62) മരിച്ചത്. പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് ബാലന്‍ ഒളിവിലാണ്. ഇയാളുടെ സൈക്കിള്‍ മൂഴിക്കുളം ജംങ്ഷനില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത അങ്കമാലി പൊലീസ് ബാലനായി അന്വേഷണം ആരംഭിച്ചു.

National

4വയസുകാരനെ കൊന്നത് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച്; കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ സുചന ശ്രമിച്ചെന്നും പോലീസ്

  • 10th January 2024
  • 0 Comments

ബംഗളൂരു: ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനാണ് സുചന ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്ന് സുചന സമ്മതിച്ചു. ഭര്‍ത്താവുമായുള്ള വേര്‍പിരിയലിന്റെ പിരിമുറുക്കവും കുട്ടിയുടെ സംരക്ഷണത്തിനായുള്ള പോരാട്ടവും അടക്കമുള്ള കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലെ പുതപ്പില്‍ ജീവനക്കാരന്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് 39കാരി ആത്മഹത്യ ചെയ്യാന്‍ […]

National

റീലുകള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ചില്ല; കാമുകന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

  • 9th January 2024
  • 0 Comments

ബീഹാറിലെ ബെഗുസാരായിയിലെ ഫഫൗട്ട് ഗ്രാമത്തില്‍ ഇന്‍സ്റ്റാഗ്രാം റീലുകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കാത്ത ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. സമസ്തിപൂര്‍ ജില്ലയിലെ നര്‍ഹാന്‍ ഗ്രാമത്തില്‍ നിന്നുള്ള മഹേശ്വര്‍ കുമാര്‍ റായി(25)യെയാണ് ഭാര്യ റാണി കൊലപ്പെടുത്തിയത്. കാമുകന്റെയും രണ്ട് സഹോദരിമാരുടെയും സഹായത്തോടെയാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹേശ്വര്‍ക്ക് കൊല്‍ക്കത്തയില്‍ കൂലിപ്പണിയാണ്. ഏതാനും ദിവസം മുമ്പാണ് ഇയാള്‍ ബീഹാറിലെത്തിയത്. മഹേശ്വര് മടങ്ങിയെത്തിയപ്പോള്‍ റാണി ഫാഫൗട്ടിലെ മാതൃവീട്ടിലായിരുന്നു. ഇയാളും ഇവിടെയെത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന റാണിയെ റീല്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും […]

Kerala

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു

  • 21st December 2023
  • 0 Comments

തിരുവവന്തപുരം: തിരുവന്തപുരം ചിറയന്‍കീഴില്‍ ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു. ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌കയാണ് (8) മരിച്ചത്. മകളെ കിണറ്റില്‍ തള്ളിയിട്ട് കൊന്നെന്ന് വെളിപ്പെടുത്തി അമ്മ മിനി പൊലീസില്‍ കിഴടങ്ങുകയിരുന്നു. ചൊവ്വാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നു.

National

പണം നല്‍കാന്‍ വിസമ്മതിച്ചു; 68കാരിയായ അമ്മയെ മകന്‍ പാര കൊണ്ട് അടിച്ചുകൊന്നു

  • 11th December 2023
  • 0 Comments

ലഖ്‌നൗ: പണം നല്‍കാന്‍ വിസമ്മതിച്ചതിന് 68കാരിയായ സ്ത്രീയെ മകന്‍ കൊലപ്പെടുത്തി. പെര്‍കാഷി എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ജഗീന്ദറിനെ അറസ്റ്റ് ചെയ്തതായി എസ്എച്ച്ഒ ജോഗീന്ദ്ര സിങ് അറിയിച്ചു. യു.പിയിലെ ടിറ്റാവി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദിന്‍ഡാവലി ഗ്രാമത്തിലാണ് സംഭവം. അമ്മ പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ പ്രകോപിതനായ ജഗീന്ദര്‍ പാര കൊണ്ട് അവരെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവസ്ഥലത്തുതന്നെ മരിച്ചതായും എസ്എച്ച്ഒ വ്യക്തമാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

National

പ്രണയത്തില്‍ നിന്ന് പിന്‍മാറിയില്ല; നാല് മക്കളുടെ പിതാവും കാമുകനുമായ യുവാവിനെ 20കാരി വെടിവച്ച് കൊന്നു

  • 29th November 2023
  • 0 Comments

കൊല്‍ക്കത്ത: നാല് മക്കളുടെ പിതാവും കാമുകനുമായ യുവാവിനെ 20കാരി വെടിവച്ച് കൊന്നു. ബംഗാളിലാണ് സംഭവം. ജംഷഡ്പൂര്‍ സ്വദേശിയായ അഖ്ലാഖ് ആലം ആണ് കൊല്ലപ്പെട്ടത്. പ്രതിയായ പരുള്‍ ഖാത്തൂറിനെ പൊലീസ് പിടികൂടി. കാമുകനെ കൊല്ലാനുപയോഗിച്ച തോക്കും സഞ്ചരിച്ച ബൈക്കും എവിടെ നിന്ന് ലഭിച്ചു എന്നതിനെ പറ്റി പരുള്‍ വെളിപ്പെടുത്തിയിട്ടില്ല. യുവതിയെ സഹായിച്ചയാളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഖ്ലാഖിനെ വെടിയേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മദന്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തിയത്. ഉടന്‍ […]

Kerala News

സ്വത്ത് തട്ടിയെടുക്കാന്‍ ചായയില്‍ വിഷം ചേര്‍ത്ത് നല്‍കി; അമ്മയെ കൊന്ന മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചു

  • 25th August 2022
  • 0 Comments

തൃശൂര്‍ കുന്നംകുളത്ത് സ്വത്ത് തട്ടിയെടുക്കാനായി മകള്‍ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തി. പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. അച്ഛനെയും മകള്‍ കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. അച്ഛന് വിഷം നല്‍കിയെങ്കിലും രക്ഷപ്പെട്ടു. കീഴൂര്‍ സ്വദേശിനി ഇന്ദുലേഖയാണ് അച്ഛനും അമ്മയ്ക്കും വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത്. അമ്മയുടേയും അച്ഛന്റേയും പേരിലുള്ള 14 സെന്റ് ഭൂമിയും വീടും കൈക്കലാക്കാനായിരുന്നു മകളുടെ ഈ ക്രൂര നീക്കം. വിഷം കലര്‍ത്തിയതിനാല്‍ രുചി വ്യത്യാസം തോന്നിയ അച്ഛന്‍ ചന്ദ്രന്‍ ചായ […]

Kerala News

കോഴിക്കോട് കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. സര്‍ക്കാര്‍ ഉത്തരവ് വന്നതിന് ശേഷം ആദ്യമായാണ് പഞ്ചായത്തിന്റെ അനുമതിയോടെ പന്നിയെ വെടിവെച്ച് കൊല്ലുന്നത്. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെയാണ് വെടിവെച്ചുകൊന്നത്. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു നടപടിക്രമങ്ങള്‍. തോക്ക് ലൈസന്‍സുള്ള ബാബുവാണ് പന്നിയെ വെടിവെച്ചത്. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടു പന്നിയെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി അടുത്തിടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തോക്കിന് ലൈസന്‍സ് ഉള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവച്ചു കൊല്ലാന്‍ അനുമതിയുണ്ട്. നിലവിലെ വ്യവസ്ഥ […]

error: Protected Content !!