കിഫ്ബി വഴി നടപ്പിലാക്കിയത് 7000 കോടിയുടെ പദ്ധതികൾ: മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്ബിയെ പ്രശംസിച്ച് മുഖ്യമന്ത്രി കിഫ്ബി വഴി ഏഴായിരം കോടി രൂപയുടെ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ കിഫ്ബി വഴിവലിയ പുരോഗതി ഉണ്ടായി. കിഫ്ബി മുഖേന പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാനത്തിന്റെ അവകാശമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കിഫ്ബിയോട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് നിഷേധാത്മക സമീപനമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയപാത അതോറിറ്റി എടുത്ത വായ്പ ഇന്ത്യ ഗവൺമെന്റിന്റെ വായ്പയായി കണക്കാക്കുന്നില്ല. പക്ഷേ കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാകുമെന്ന് കേന്ദ്രം പറയുന്നത് പക്ഷപാതപരമെന്നും മുഖ്യമന്ത്രി. ഇലക്ട്രിക് […]