‘അച്ഛൻ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു’ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ
ബാല്യകാലത്ത് അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഖുശ്‌ബു തുറന്നുപറഞ്ഞത്. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറഞ്ഞു.ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോള്‍, അത് ആണായാലും പെണ്ണായാലും, ജീവിതകാലം മുഴുവന്‍ നീളുന്ന മുറിപ്പാടാണ് മനസ്സില്‍ ഉണ്ടാക്കുന്നതെന്ന് ഖുശ്ബു പറഞ്ഞു. ”എന്റെ അമ്മയുടെ വിവാഹ ബന്ധം അങ്ങേയറ്റം മോശമായിരുന്നു. ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്ന് കരുതിയ വ്യക്തിയായിരുന്നു […]