Kerala

കേരളത്തിലെ റോഡ് നിർമാണത്തിൽ വൻ വീഴ്ചകൾ; കണ്ടെത്തിയത് പൊതുമരാമത്ത് മന്ത്രിയും സാങ്കേതിക വിദഗ്തരും ചേർന്ന് നടത്തിയ പരിശോധനയിൽ

  • 7th November 2022
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് നിർമ്മാണത്തിലെ വീഴ്ചകൾ കണ്ടെത്തി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും സാങ്കേതിക വിദഗ്തരും ചേർന്ന് കേരളത്തിലെ റോഡുകളിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കേരളത്തിലെ 140 മണ്ഡലങ്ങളിലെ പ്രധാന റോഡുകളിലായിരുന്നു പരിശോധന നടത്തിയത്.ബിസി ആൻഡ് ബിഎം ( ബിറ്റുമിൻ മെക്കാഡം ബിര്‌റുമിൻ കോൺഗ്രീറ്റ്) നിലവാരത്തിൽ നിർമ്മിക്കുന്ന റോഡുകളിൽ സാങ്കേതിക വിദ്യകൾ മുഴുവനും ഉപയോഗിച്ചിട്ടില്ല. മൂന്ന് തരത്തിലുള്ള റോളർ ഉപയോഗിച്ച് വേണം റോഡുകൾ നിർമ്മിക്കാൻ. വർഷങ്ങളായി ഇതൊന്നുമില്ലാതെയാണ് നിർമ്മാണം. അതുകൊണ്ട് തന്നെ നിർമ്മിച്ച ഉടൻ തന്നെ പൊളിയാൻ […]

Kerala News

ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നേരിട്ടെത്തി റോഡുകൾ പരിശോധിക്കും;എല്ലാ മാസവും റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

  • 29th September 2022
  • 0 Comments

ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നേരിട്ടെത്തി റോഡുകൾ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.45 ദിവസത്തിൽ ഒരിക്കലാകും സന്ദർശനം നടത്തുക.ഉദ്യോഗസ്ഥർ ഫീൽഡിൽ കൂടുതലായി ഇടപെടണം. റോഡിലൂടെ യാത്ര ചെയ്ത് റോഡുകളിലെ പ്രശ്നങ്ങൾ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. നാല് ഘട്ടം ആയിട്ടാണ് പരിശോധന നടത്തുക.സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തും. ഇവർ എല്ലാ മാസവും റിപ്പോർട്ട് നൽകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.ഉദ്യോ​ഗസ്ഥർ താഴേത്തട്ടിലേക്ക് ഇറങ്ങി പരിശോധന തുടങ്ങിയിട്ടുണ്ട് . […]

Kerala News

റോഡുകളിൽ നടക്കുന്നത് ഭാഗ്യപരീക്ഷണം;ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താൻ തുടങ്ങിയാൽ കോടതിയിൽ പുതിയ ഓഫീസ് പണിയേണ്ടി വരും

  • 19th September 2022
  • 0 Comments

സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ സർക്കാരിനെതിരെ ഹൈക്കോടതി.റോഡുകളില്‍ നടക്കുന്നത് ഭാഗ്യപരീക്ഷണമാണെന്ന് പറഞ്ഞ ഹൈക്കോടതി റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുതെന്നും പറഞ്ഞു.ആലുവ – പെരുമ്പാവൂര്‍ റോഡിലെ കുഴികൾ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ആലുവ- പെരുമ്പാവൂർ റോഡ് തകർന്ന സംഭവത്തിൽ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള എഞ്ചിനീയർ ഹൈക്കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാവുകയും ചെയ്തു.കാലവര്‍ഷം തുടങ്ങിയതിന് ശേഷമാണ് റോഡ് തകര്‍ന്നു തുടങ്ങിയതെന്ന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ മേയ് മാസത്തോടെയാണ് ഈ റോഡില്‍ കുഴികള്‍ രൂപപ്പെട്ടു തുടങ്ങിയത്. അപ്പോള്‍ […]

Kerala News

‘മഴക്ക് വരെ മാറ്റം വന്നു”റോഡുകൾ തകരാൻ കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് മന്ത്രി

  • 16th September 2022
  • 0 Comments

സംസ്ഥാനത്തെ റോഡുകൾ നശിക്കുന്നതിന് പ്രധാന കാരണം മഴയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.പ്രളയത്തെ പ്രതിരോധിക്കുന്ന നിർമിതികളാണ് ഇനി കേരളത്തിന് ആവശ്യം. രാജ്യത്തെ വിവിധ ഐ ഐ ടി കളെ പങ്കെടുപിച്ച് കൊണ്ട് പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള നിർമിതികൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.മഴക്ക് വരെ മാറ്റം വന്നു.കാലാവസ്ഥയെ മനസിലാക്കി എങ്ങനെ റോഡ് നിർമാണം നടത്താം എന്നതാണ് ചിന്തിക്കുന്നത്.കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്നമാണ്,റോഡിലെ കുഴിയിൽ വീണ് പരിക്കേൽക്കുന്നവർക്കും മരിക്കുന്നവരുടെ കുടുംബത്തിനും സർക്കാർ സഹായം നൽകുന്നത് സംബന്ധിച്ച് […]

Kerala News

റോഡുണ്ടാക്കാൻ അറിയില്ലെങ്കിൽ രാജിവെച്ച് പോകണം; റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഇടപെട്ട് ഹൈക്കോടതി

  • 25th November 2021
  • 0 Comments

റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഉദ്യോഗസ്ഥരെ വിമർശിച്ച് ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണമെന്നും കഴിവുള്ള ഒട്ടേറെ ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിലായിരുന്നു പരാമര്‍ശം റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനത്തിന്‍റെ ആവശ്യമാണെന്ന് എന്ത് കൊണ്ടാണ് കരുതാത്തതെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നേരെയാക്കിയ റോഡുകള്‍ മാസങ്ങള്‍ക്കകം പഴയ പടിയായി. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശം നൽകി. റോഡുമായി ബന്ധപ്പെട്ട […]

error: Protected Content !!